0%

Chapter Title : കോബ്രാഹില്‍സിലെ നിധി 7 [Smitha]

Author : സ്മിത Read All Parts 344

സെക്കന്‍ഡിയര്‍ ഇംഗ്ലീഷ്...ഇങ്ങനെ എല്ലാ പേരുകളും കോഴ്സുകളും എനിക്കറിയാം മോനേ ലതീഫേ. സ്മിത കംബിക്കുട്ടന്‍ സൈറ്റിലെഴുതിയ കഥ. ഇവരുടെയൊക്കെ പേരുകള്‍ സെയിന്‍റ് മേരീസ് കോളേജ് ശാന്തിപുരത്തിന്‍റെ അറ്റണ്ടന്‍സ് രജിസ്റ്ററില്‍ ഉണ്ട്. അതായത് ഞാന്‍ പഠിപ്പിക്കുന്ന എന്‍റെ കുട്ടികള്‍. ഞാന്‍ അവരുടെ അദ്ധ്യാപകന്‍. ടീച്ചര്‍. ലക്ചറര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്സ്. അതുകൊണ്ട് അധ്യാപകനെ ശിഷ്യ അനുസരിക്കും!" രാഹുല്‍ വീണ്ടും റോസ്‌ലിനെ നോക്കി. "മോള് വന്ന് ഇവനെ പിടിചെഴുന്നേല്‍പ്പിക്ക്," "ഞാന്‍ സെയിന്‍റ് മേരീസ് കോളേജിലെ സ്റ്റുഡന്‍റ്റ് അല്ല," ലത്തീഫ് പറഞ്ഞു. "നീ എന്‍റെ അധ്യാപകനുമല്ല," "എന്തായിത് ലതീഫേ? ങ്ങ്ഹേ? അദ്ധ്യാപകന്‍ ആരാണ് എന്നാ നിന്‍റെ വിചാരം?" രാഹുല്‍ ലത്തീഫിന്‍റെയടുത്തെക്ക് അല്‍പ്പം കൂടി നീങ്ങിനിന്നു. "ഗുരു സാക്ഷാത് പരബ്രഹ്മം എന്നൊക്കെയല്ലേ നമ്മള്‍ ഭാരതീയര്‍ ആചാര്യന്മാരെ സംബോധന ചെയ്യാറ്? അധ്യാപകനെ നീ എന്നൊക്കെയാ വിളിക്ക്യ?" രാഹുല്‍ കോപം കൊണ്ട് തിളച്ചുമറിയുന്ന ലത്തീഫിന്‍റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. "പിന്നെ നീ സെയിന്‍റ്റ് മേരീസിലെ സ്റ്റുഡന്‍റ്റ് അല്ല എന്ന്‍ എനിക്കറിയാം. നിനക്ക് അവിടുത്തെ സ്റ്റുഡന്‍റ്റ് ആകാന്‍ സാധിക്കില്ല. കാരണം അവിടെ വയോജന വിദ്യാഭ്യാസമോ സാക്ഷരതാ മിഷനോ ഒന്നുമില്ല," രാഹുല്‍ ലത്തീഫിന്‍റെ തോളത്ത് തട്ടി. ലത്തീഫ് ആ കൈ പിടിച്ചു മാറ്റി. "ങ്ങ്ഹാ അതുപോട്ടെ," രാഹുല്‍ ലത്തീഫിന്‍റെ കൂട്ടുകാരെ നോക്കി. "നിങ്ങളെന്തിനാ ഈ മിണ്ടാപ്രാണിയെ തല്ലിച്ചതച്ചേ?" "ഇവന്‍ മിണ്ടാപ്രാണിയൊന്നുമല്ല," നിലത്ത് അപ്പോഴും വീണുകിടക്കുന്ന സിദ്ധാര്‍ത്ഥനെ നോക്കി ആബിദ് പറഞ്ഞു. "ഇവന്‍ ഇന്നലെ റോസ്‌ലിനെ കയറിപ്പിടിച്ചു," "അതേയോ?" രാഹുല്‍ അദ്ഭുതപ്പെട്ടു. "അതേതായാലും ശരിയായില്ല. പക്ഷെ നമ്മുടെ ശാന്തിപുരത്ത് അല്‍ അമീന്‍ ഇരുമ്പുകടയുടെ എതിര്‍വശത്ത് ഒന്നാന്തരമൊരു സര്‍ക്കിള്‍ ഓഫീസുണ്ട്. വിശിഷ്ട സേവനത്തിന്

💬 Comments

View all comments