0%

Chapter Title : കോബ്രാഹില്‍സിലെ നിധി 7 [Smitha]

Author : സ്മിത Read All Parts 343

ഭയന്നതുപോലെ രാഹുല്‍ ലത്തീഫിനെ നോക്കി ഒരു ചുവട് പിമ്പോട്ടുവെച്ചു. "ശരി, ഞാന്‍ ഇവനെ എഴുന്നെല്‍പ്പിക്കുന്നില്ല. തൊടുന്നുപോലുമില്ല. നിങ്ങളിലൊരാള്‍ വന്നു ഇവനെ എഴുന്നെല്പ്പിച്ചാല്‍ മതി. ആരാ അതിന് പറ്റീത്?" രാഹുല്‍ ചുറ്റും നില്‍ക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിച്ചു.അവസാനം അയാളുടെ നോട്ടം റോസ്‌ലിനില്‍ എത്തി. "കം!" രാഹുല്‍ വിരലുയര്‍ത്തി അവളെ നോക്കി വിളിച്ചു. "മോളാ സ്യൂട്ട്. കമോണ്‍! വന്ന്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ഈ പാവത്തിനെ ഒന്ന്‍ സഹായിക്ക്!" റോസ്‌ലിന്‍ അനങ്ങിയില്ല. "നിന്നോടല്ലേടീ പറഞ്ഞത്?" രാഹുല്‍ ശബ്ദമുയര്‍ത്തി. റോസ്‌ലിന്‍ വിറച്ചുപോയി. "അനുസരണക്കേട്‌ കാണിക്കുന്നോ? തന്തേടേം തള്ളേടെം ചുട്ട അടി നിന്‍റെ ചന്തിക്കിട്ട് കിട്ടാത്തെന്‍റെ കുറവാ, ഇവടെ വാടീ," അയാളുടെ ആജ്ഞയ്ക്ക് മുമ്പില്‍ റോസ്‌ലിന്‍ പരിഭ്രാന്തയായി. "ഫ! ഹറാംപിറന്ന പന്നീ!!" ലത്തീഫ് മുമ്പോട്ട് വന്നു. "നീയാരാടാ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍? ഞങ്ങള്‍ ഇവനെ തല്ലും. കൈവെട്ടും. വേണ്ടി വന്നാല്‍ പച്ചയ്ക്ക് വെട്ടിയരിഞ്ഞു തിന്നും. അത് ചോദിക്കാന്‍ നീയാരാ?" 'പൊയ്ത്തുംകടവില്‍ സയ്യദ് അഹമ്മദ് അലി ഹാജിയുടെ മകന്‍ സയ്യദ് അബ്ദുല്‍ ലതീഫേ," ലതീഫിന്‍റെ കണ്ണുകളിലേക്ക് നോക്കി ചിരിയോടെ രാഹുല്‍ പറഞ്ഞു. "ഞാന്‍ ആരാണെന്ന് നിനക്കറിയില്ലെങ്കില്‍ നിന്‍റെ കൂട്ടത്തില്‍ നില്‍ക്കുന്ന എന്‍റെ കുട്ടികള്‍ പറഞ്ഞു തരും," "നിന്‍റെ കുട്ടികളോ?" "ങ്ങ്ഹാ, എന്‍റെ കുട്ടികള്‍!!" രാഹുല്‍ മുമ്പോട്ട്‌ വന്ന്‍ ഓരോരുത്തരുടേയും തോളില്‍ കൈ വെച്ചു. "ഇത് സതീഷ്‌, ഫസ്റ്റ്‌ ഇയര്‍ കെമിസ്ട്രി. രാജേഷ് കുമാര്‍ ഫസ്റ്റ്‌ ഇയര്‍ കെമിസ്ട്രി. സൈനുല്‍ ആബിദ് ഫസ്റ്റ്‌ ഇയര്‍ കെമിസ്ട്രി. ജോസഫ് അലക്സ് എന്ന ടോമി ഫസ്റ്റ്‌ ഇയര്‍ കെമിസ്ട്രിയല്ല, ഫിസിക്സ്. എന്‍റെ സ്വന്തം ഡിപ്പാര്‍ട്ട്മെന്റ്. രാജു സെക്കന്‍ഡിയര്‍ സുവോളജി. പ്രിയങ്കാ വിശ്വനാഥ്

💬 Comments

View all comments