0%

Chapter Title : കോബ്രാഹില്‍സിലെ നിധി 7 [Smitha]

Author : സ്മിത Read All Parts 342

അവള്‍ സിദ്ധാര്‍ത്ഥനെ സമീപിച്ചു. "നൌ, ബിഗിന്‍!" ലതീഫിന്‍റെ ശബ്ദം അവള്‍ കേട്ടു. ആ നിമിഷം തന്നെ അവളുടെ കൈപ്പടം അവന്‍റെ മുഖത്തിന്‍റെ ഇരുവശത്തും മാറി മാറിപ്പതിച്ചു. അടിയുടെ ആഘാതത്തില്‍ വീണ്ടും സിദ്ധാര്‍ത്ഥന്‍ നിലത്ത് വീണു. "ഇവന് എല്ലാവരേക്കാളും ഭൂഗുരുത്വ ബലം കൂടുതലാണ് എന്ന്‍ തോന്നുന്നു." ആബിദ് ചിരിച്ചു. "ഇതിപ്പോള്‍ പത്തോ പന്ത്രണ്ടാമത്തെയോ തവണയാണ് ഇവന്‍ ഇങ്ങനെ കണ്ടിന്യൂസ് ആയി വീഴുന്നെ," "അവന്‍റെ കൈ രണ്ടും തല്ലിയൊടിച്ചേ ക്ക്!" ലത്തീഫ് പറഞ്ഞു. "ഇനി മേലില്‍ ഇവന്‍ പെണ്‍കുട്ടികളെ കയറിപ്പിടിക്കരുത്," വിശന്നു വലഞ്ഞ ചെന്നായ്ക്കളെപ്പോലെ സംഘം സിദ്ധാര്‍ത്ഥന്‍റെ മേല്‍ ചാടി വീണു. "നിന്നെപ്പോലെയുള്ള ഹറാംപിറന്ന പന്നികളുടെയടുത്ത് കാട്ടുനീതി മാത്രമേ രക്ഷയുള്ളൂ സിദ്ധാര്‍ത്ഥ!" സംഘാംഗങ്ങളുടെ കൈക്കരുത്തില്‍ പുളയുന്ന സിദ്ധാര്‍ത്ഥനെ നോക്കി ലത്തീഫ് പറഞ്ഞു. "ഓം! ശാന്തി!!" ഘനഗാംഭീര്യമുള്ള ഒരു ശബ്ദം കേട്ട് എല്ലാവരും നിശ്ചലരായി. അവരുടെ മുമ്പില്‍ ഒരു എന്ഫീല്ഡ് ബുള്ളറ്റ് വന്നുനിന്നു. അതില്‍ നിന്ന്‍ സുഭഗനായ ഒരു യുവാവ് ഇറങ്ങി. സംഘര്‍ഷഭരിതമായ ആ അന്തരീക്ഷത്തിലും അയാളുടെ രൂപലാവണ്യം കണ്ട്‌ പെണ്‍കുട്ടികള്‍ വിസ്മയഭരിതരായി. "രാഹുല്‍ നാരായണന്‍!" ലത്തീഫ് മന്ത്രിച്ചു. കടും ചുവപ്പ് നിറത്തിലുള്ള മുണ്ടും കറുത്ത കുര്‍ത്തയും അയാള്‍ ധരിച്ചിരുന്നു. "ലത്തീഫ് ദാദാ, അത്," ആബിദ് അയാള്‍ ധരിച്ചിരുന്ന ക്യാപ്പിലേക്ക് വിരല്‍ ചൂണ്ടി. അതില്‍ "Z" എന്ന്‍ എഴുതിയിരുന്നു. "എന്താ കുട്ടികളേ, ഇത്? ങ്ങ്ഹേ?" നിലത്തുവീണ സിദ്ധാര്‍ത്ഥനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് രാഹുല്‍ അവരോട് ചോദിച്ചു. "നിങ്ങളുടെ അതെ പ്രായമുള്ള, അതെ ഹൈറ്റും വെയിറ്റുമുള്ള, നിങ്ങളെപ്പോലെ തന്നെ സുന്ദരക്കുട്ടപ്പനായ ഇവനെ ഇങ്ങനെ തല്ലുന്നതെന്തിനാ?" "ഹേയ്!!" ലത്തീഫ് വിരല്‍ ചൂണ്ടി ഗര്‍ജ്ജിച്ചു. "തൊട്ടുപോകരുതവനെ!" "ഓ!"

💬 Comments

View all comments