0%

Chapter Title : കോബ്രാഹില്‍സിലെ നിധി 8 [Smitha]

Author : സ്മിത Read All Parts 515

ജയകൃഷ്ണന്‍റെ കട്ടിലിനടിയില്‍ മയക്ക് മരുന്ന്‍ നിറച്ച കാര്‍ഡ്ബോഡ് പെട്ടികള്‍ അവര്‍ കണ്ടെത്തി. സിദ്ധാര്‍ത്ഥനെക്കൊണ്ട് ഇന്‍സ്പെക്ടര്‍ അബ്രാഹം ഒരു ബോക്സ് തുറപ്പിച്ചു. അതില്‍ നിറയെ വെളുത്ത നിറത്തില്‍ ചെറിയ പ്ലാസ്റ്റിക് കവറുകളില്‍ അടക്കം ചെയ്ത മയക്കുമരുന്നുകള്‍ കണ്ടെത്തി. "മൈ ഗോഡ്!?" ഇന്‍സ്പെക്ടര്‍ വിസ്മയാധീനനായി കോണ്‍സ്റ്റബിള്‍മാരെ നോക്കി. "മറ്റുള്ള പെട്ടികളിലും ഇത് തന്നെയാണോ സാധനം?" സിദ്ധാര്‍ത്ഥനെ കോളറില്‍പ്പിടിച്ച് ഉയര്‍ത്തിക്കൊണ്ട് അദ്ധേഹം ചോദിച്ചു. "അതെ സാര്‍," ഭയാക്രാന്തനായി ആണ് അവന്‍ പറഞ്ഞത്. സിദ്ധാര്‍ത്ഥനോടൊപ്പം പോലീസ് സംഘം മയക്കു മരുന്ന്‍ നിറച്ച കാര്‍ഡ് ബോഡ് പെട്ടികളുമായി പുറത്തേക്ക് വന്നു. ജയകൃഷ്ണനും കൂട്ടരുമായി അതിഘോരയുദ്ധത്തിലെര്‍പ്പെടുന്ന രാഹുലിനെ പ്രതീക്ഷിച്ച് പുറത്തേക്ക് വന്ന ഇന്‍സ്പെക്ടര്‍ അബ്രാഹം അദ്ഭുതപ്പെട്ടുപോയി. അവിടം ശൂന്യമായിരുന്നു. അദ്ദേഹം ചുറ്റും നോക്കി. "പേടിക്കേണ്ട, ഞാനിവിടെത്തന്നെയുണ്ട്," ഒരു സ്ക്രീനിന്‍റെ മറവില്‍ നിന്ന്‍ അദ്ദേഹം രാഹുലിന്‍റെ ശബ്ദം കേട്ടു. അദ്ദേഹം ഉടനേ അങ്ങോട്ടു ചെന്നു. രാഹുല്‍ ഒരു കസേരയില്‍ ഇരിക്കുന്നു. അയാളുടെ കാല്‍ച്ചുവട്ടില്‍ ജയകൃഷ്ണന്‍ കിടക്കുന്നു. രാഹുലിന്‍റെ ഒരു കാല്‍പ്പാദം അവന്‍റെ നെഞ്ചിലായിരുന്നു. ജയകൃഷ്ണന്‍റെ മറ്റു കൂട്ടുകാര്‍ പലയിടത്തായി കിടപ്പുണ്ട്.മിക്കവാറും ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട്. "നല്ലൊരു കൊയ്ത്ത് കഴിഞ്ഞത് പോലുണ്ടല്ലോ സാര്‍," രാഹുല്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. "ഇറ്റ്‌ ഈസ് റ്റെറിഫിക്!" ഇന്‍സ്പെക്ടര്‍ പറഞ്ഞു. "വിവരമറിഞ്ഞപ്പോള്‍ ഇതിന്‍റെ പത്തിലൊന്ന് പോലും ഞാന്‍ പ്രതീക്ഷിച്ചില്ല. ഇതിപ്പോള്‍ ഒരു നാലഞ്ചുകോടിയുടെ മുതലുണ്ട്," പോലീസുകാര്‍ ജയകൃഷ്ണന്‍റെയും കൂട്ടുകാരുടെയും കൈകളില്‍ വിലങ്ങണിയിച്ചു. "പിന്നെ, മിസ്റ്റര്‍ രാഹുല്‍," ഇന്‍സ്പെക്ടര്‍ രാഹുലിന്‍റെ നേരെ തിരിഞ്ഞു. "നമ്മള്‍ പരിചയപ്പെട്ടിട്ടിപ്പോള്‍ ഒന്ന് രണ്ടാഴ്ചയായി. സ്റ്റില്‍ ഐ ഫൈന്‍ഡ് യൂ ആര്‍ മിസ്‌റ്റീരിയസ്. പറയൂ, നിങ്ങള്‍ക്ക് എങ്ങനെയാണ് ഇവന്‍റെ ഡ്രഗ് കണക്ഷനേക്കുറിച്ച്

💬 Comments

View all comments