കൊച്ചുകൊച്ചു സന്തോഷങ്ങള്‍
📝 Ongoing
👁 40963 views ❤ 460 likes 💬 34 comments
കൊച്ചുകൊച്ചു സന്തോഷങ്ങള്‍ 2
bY Premnath Palarivattom | Kochu Kochu Santhoshangal part 2
ആദ്യംമുതല്‍ വായിക്കാന്‍ click here
ഒരു ഒഫീഷ്യൽ ടൂറാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ഹരീഷിന്റെ കൂടെയാണെന്നുള്ള കാര്യം പറഞ്ഞതുമില്ല. കാര്യം ഉത്തമ പത്നിയൊക്കെയാണെങ്കിലും അവളെയും മോനെയും കൂട്ടാതെ ഞാൻ ടൂർ പോകുന്നത് അവൾക്ക് ഇഷ്ടമല്ല. എന്റെ വിവാഹപൂർവ കേളികൾ അവൾ എവിടെ നിന്നെങ്കിലും അന്വേഷിച്ചറിഞ്ഞോ എന്ന് സംശയം തോന്നാറുണ്ട്.
രാവിലെ കൃത്യം ഒമ്പതിന് എന്റെ ഓഫീസ് ബിൽഡിംഗിന്റെ മുന്നിൽ നിന്ന് അവന്റെ പുത്തൻ പുതിയ ഇനോവ കാറിൽ ഹരീഷ് എന്നെ പിക്ക് ചെയ്തു. ക്ലീൻ ഷേവ് ചെയ്ത് കൂളിംഗ് ഗ്ലാസ് വെച്ച അവൻ നല്ല സ്റ്റൈലിലായിരുന്നു.
'എന്താടാ എന്തോ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്?' വണ്ടിയിൽ കയറിയ ഉടനെ ഞാൻ ചോദിച്ചു.
'ഒന്ന് ക്ഷമിക്കെന്റെ അളിയാ... അത്ര സീരിയസ് പ്രശ്നം ഒന്നുമില്ല. ഒരു ഇഷ്യു സോൾവ് ചെയ്യാനാ... വഴിയേ പറയാം...'
ഞാൻ അടങ്ങി.
പിന്നീട് ഞങ്ങൾ നാട്ടുവിശേഷങ്ങളും പ്ലസ്ടുവിന് ശേഷം പിരിഞ്ഞതിനു ശേഷം ഇതുവരെയുള്ള ജീവിതവും പരദൂഷണങ്ങളുമെല്ലാം പങ്കുവെച്ചു. ഞങ്ങളുടെ നാട്ടുകാരനായ ഒരു ഗൾഫുകാരന്റെ സഹായത്തോടെയാണ് അവൻ ഗൾഫിലേക്ക് പോയത്. കുറച്ചുകാലം അങ്ങേരുടെ കടയിലായിരുന്നു. പിന്നീട് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയപ്പോൾ ഒരു അറബി വീട്ടിൽ ജോലി കിട്ടി. അറബിയുടെ വിശ്വസ്തനായതോടെ വച്ചടി വച്ചടി കയറ്റം. സ്
💬 Comments
View all comments