0%

Chapter Title : കൊച്ചുകൊച്ചു സന്തോഷങ്ങള്‍ 2

Author : kkstories Read All Parts 232

ദോസരി എന്നാണ് അറബിയുടെ പേര്. അങ്ങേർ വീട്ടിലുണ്ടായിരുന്നു. ആദ്യമായി ചെന്ന വകയിൽ നല്ലൊരു സൽക്കാരം കിട്ടി. ഭക്ഷണം കഴിഞ്ഞപ്പോൾ ആഢംബര കാറിന്റെ താക്കോൽ എടുത്ത് അങ്ങേരെനിക്ക് നീട്ടി.

'വീട്ടുകാർ പറയുന്നതിനനുസരിച്ച് ഇവിടെ നിൽക്കുക. ഏതു സമയവും അവർ പറയുന്നിടത്ത് കൊണ്ടുപോകണം... എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എന്നോട് പറയണം...' ദോസരി അറബിയിൽ പറഞ്ഞു. ഞാൻ തലകുലുക്കി സമ്മതിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അഷ്റഫ്ക്ക പോയി. പിന്നാലെ അറബിയും. ഞാൻ താക്കോലും പിടിച്ച് മിഴുങ്ങസ്യാ നിന്നു.

അപ്പോൾ, വീടിന്റെ ഇടതുവശത്തുള്ള വാതിൽ തുറന്ന് ഒരു പെണ്ണ് പുറത്തുവന്നു. ഒരു ഫിലിപ്പീനി. മുപ്പത് വയസ്സു കാണും. അവൾ എന്നോട് മലർക്കെ ചിരിച്ചു. തിരിച്ച് ഞാനും. എനിക്കായി അനുവദിച്ച ഔട്ട്ഹൗസ് മുറി അവൾ തൂത്തു വൃത്തിയാക്കിത്തന്നു. ഒരു കട്ടിലും കിടക്കയും ടെലിവിഷനും ചെറിയൊരു ഫ്രിഡ്ജുമുള്ള മുറി. കൊള്ളാം; അതുവരെയുള്ള എന്റെ ഗൾഫ് ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ആഢംബരം തന്നെ. കിടക്കയിൽ കിടന്ന് ഞാനൊന്ന് മയങ്ങി.

അന്ന് വൈകുന്നേരം അറബിയുടെ ഭാര്യയും മക്കളുമായി ഷോപ്പിങ്ങിനു പോകണമെന്ന ഫിലിപ്പീനി പെണ്ണ് വന്നു പറഞ്ഞു. ഞാൻ വണ്ടി ഒന്ന് കഴുകിയിട്ടു. അപ്പോൾ, ആ വലിയ വീടിന്റെ വാതിൽ തുറന്ന് പുറത്തുവന്ന ആളെക്കണ്ട് ഞാൻ അമ്പരന്നു. നേരത്തെ പറഞ്ഞില്ലേ, എന്റെ ജീവിതത്തിന്റെ ടേങിംഗ്പോയിന്റായിരുന്നു അത്.

(തുടരും)

💬 Comments

View all comments