Chapter Title : കൊച്ചമ്മ [Anurag AAA]
പറഞ്ഞിട്ട് കണ്ടത് ഒരു ചെറിയ പെണ്ണിനെ ആണല്ലോ..ഇനി അകത്തു ആയിരുന്നോ ശെരിക്കും കൊച്ചമ്മ..!!?
ഒറ്റയ്ക്കെന്നല്ലേ അമ്മച്ചി മുൻപ് പറയുന്നത് കേട്ടത്...അപ്പോ കണ്ടത് ഇനി ബന്ധുക്കൾ എങ്ങാനാകും....ആാാാ....ആരേലും ആവട്ടെ...കാണാൻ സുന്ദരിയാ.....സ്വഭാവം രാക്ഷസിയും...വല്യ ആൾക്കാരല്ലേ അപ്പോ പിന്നെ അതിന്റേതായ രീതിയൊക്കെ ഉണ്ടാവും.... ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു അജുമോൻ ഉറങ്ങിപ്പോയി..
ത്രെസ്യേച്ചി...
ചേച്ചി... ഞാനാ..സ്റ്റെഫി.
ത്രെസി: ആ..സ്റ്റെഫി. .നീയോ..രാവിലെതന്നെ..
സ്റ്റെഫി: എന്റെ ചേച്ചി..ഇവടെ ഉള്ള ഒരാളെ പണി ഏല്പിച്ചിട്ട് എനിക് പണി ആയി..
അജുമോൻ എവിടെ...ഞാൻ അവനെ കാണാനാ രാവിലെ തന്നെ ഇങ്ങോട്ട് ഇറങ്ങിയേ...ഫോണിൽ വിളിച്ചു കിട്ടുന്നില്ല..
ത്രെസി: എന്നധാടി ...അവനിന്നലെ അങ്ങോട്ടു വന്നതാണല്ലോ.. ഇവിടെ വന്നപ്പോ നേരെ കിടന്നു ഉറങുകയും ചെയ്തു..
അവൻ അത്ര അവിടെ ഇഷ്ട്ടായില്ലാന്ന് തോന്നുന്നു.
സ്റ്റെഫി: എന്തെ...അവനെതേലും പറഞ്ഞോ..
ത്രെസി: ഇല്ല ഇല്ല..എനിക് അവനെയാണോ മനസിലാവത്തെ.. എന്തെ അവൻ അനുസരണക്കേട് കാണിച്ചോ അജു.??!
സ്റ്റെഫി: അജുമോൻ നല്ല കുട്ടിയല്ലേ. ..അവൻ ഒരു നേരം കൊണ്ട് എന്നാ കാണിക്കാന്നാ..
ഞാൻ അവനെയും വിളിച്ചു പോകാൻ വന്നതാ..കുട്ടികളൊക്കെ വന്നേ..അവരെയും കൊണ്ട് ഇന്ന് സിറ്റി ൽ പോകണം..അവിടെ ആരും ഇല്ലല്ലോ..അതുകൊണ്ട് കൊച്ചമ്മ പറഞ്ഞു അജുമോനെ വിളിച്ചു വരാൻ..അവന് വേറെ പണി ഒന്നും ഇല്ലേൽ..
ത്രെസി: നി..നോക്ക്..അവൻ അതാ കൊനായിൽ തന്നെ , ഞാൻ ഇതൊന്ന് ആടിന് കൊടുക്കട്ടെ...(ത്രെസി പ്ലാവിലെയും കൂട്ടികെട്ടി
കൂട്ടിലേക്ക് നടന്നു)
സ്റ്റെഫി: ആ ചേച്ചി..ഞാൻ പറയാം..
അവൾ അജുമോന്റെ വീടിനു തിണ്ണയിൽ കയറിനിന്നു..
അജു നല്ല ഇറക്കമാണ്..പുതപ്പോ..കുപ്പായമോ ഒന്നും ഇല്ല..അവന്റെ മസിൽ ഒക്കെ കണ്ട് സ്റ്റെഫി കുറച്ച് നേരം അജു കിടക്കുന്നതും നോക്കി നിന്നു..
ഡാ. ..അജുമോനെ...ഡാ.
💬 Comments
View all comments