Chapter Title : കൊച്ചമ്മ [Anurag AAA]
അപ്പോഴേക്കും കരഞ്ഞുപൊയി. സാരിയിൽ കണ്ണും തുടച്...അവരൊക്ക ഉണ്ടെന്ന ബോധത്തിൽ ..വീണ്ടും അവരുടെ അടുത്തേക്ക് നടന്നു.
ലൂസി: ഞങ്ങൾ ഇറങ്ങാ..റാണി..പിന്നെ വരാം. നി അങ്ങോട്ടേക്ക് ഒക്കെ ഇറങ്ങ്.
റാണി: (എല്ലാം തകർന്ന അവസ്ഥയിൽ ആയിരുന്നെങ്കിലും, അവൾ ചിരിച്ചു, പക്ഷെ ചിരി മുഖത്ത് ഒരു വികൃതമായി മാറി). ഇത്ര പെട്ടന്ന്?
ലൂസി: ഇനി ഒന്ന് ഇവളുടെ കൂട്ടുകാരിയുടെ വീട്ടിലും പോകണം, ബാക്കി ഒക്കെ പറയാൻ വിശദമായി വരാം..ഇറങ്ങട്ടെ.
റാണി: ഹ്മ്. .ശെരി..
അലിന: ബൈ..ചേച്ചീ
റാണി: ബൈ.
(ലൂസിയും അലിന യും മടങ്ങി) റാണി അവളുടെ മുറിയിലേക്ക് ഓടി, വാതിൽ കുറ്റിയിട്ടു, പൊട്ടികരഞ്ഞു
റാണി: എന്നെ അവനും പറ്റിക്കുകയായിരുന്നോ.. (അവൾ പൊട്ടികരഞ്ഞു. )
അജു രാത്രി വിളിച്ചെങ്കിലും റാണി ഫോൺ എടുത്തില്ല..റാണി ആ നേരവും ഒന്നും കഴിച്ചില്ല.വാതിലിനു വന്ന് മുട്ടി വിളിച്ച സ്റ്റെഫി യോട് പോലും ഒന്നും മിണ്ടിയില്ല.
കഴിഞ്ഞ രണ്ട് ദിവസത്തെ ആഹാരകുറവ് അവളെ ആകേ തളർത്തി.
രാത്രി ഒരുപാട് സ്വപ്നങ്ങൾ കണ്ടു, അജു ആനി അലിന ഏതൊക്കെയോ വീടുകൾ സ്ഥലങ്ങൾ കരയുന്ന റാണിയുടെ രൂപം . ഒരു പ്രാവശ്യം അവൾ രാത്രി ഞെട്ടി ഉണർന്നു..
മുറി തുറന്ന് റാണി മേശമേൽ വെച്ച വെള്ളം എടുത്ത് കുടിച്ചു.
സ്റ്റെഫി: കൊച്ചമ്മേ, ...സുഖകുറവ് ഉണ്ടോ?
റാണി: ഇല്ല..ഇല്ല(അവൾ മുറിയിലേക്ക് കയറി കിടന്നു)
സ്റ്റെഫി: ശെരിക്കും എന്താ നടന്നത്..ഇനി വല്ല അസുഖം എങ്ങാനും.. ഇതുപോലെ പണ്ട് അമ്മച്ചി പോയപ്പോൾ പോലും കണ്ടിട്ടില്ല. അജുമോൻ ഉണ്ടേൽ അവനോടെങ്കിലും പറയാമായിരുന്നു.ഇനി അവര് തമ്മിൽ എന്തേലും പ്രശ്നം..എന്ത് ഉണ്ടാകാനാ. .അവൻ ഇന്ന് വിളിച്ചത് അല്ലേ. എന്താകുമോ
💬 Comments
View all comments