0%

Chapter Title : ?കൊച്ചിൻ കാർണിവൽ 2 [Harry Potter]

Author : Harry Potter Read All Parts 1.5K

പറയാൻ ആവാതെ ഞാൻ വിഷമിച്ചിരുന്നു.

"താൻ വാ.. ഒരു ചായ കുടിക്കാം.

മുരളി സർ എന്നെയും വിളിച്ചു ക്യാന്റീനിൽ പോയി രണ്ട് ചായ പറഞ്ഞു. നടന്ന സംഭവങ്ങൾ എല്ലാം ഞാൻ സാറിനോട് പറഞ്ഞു…

"ഓ തൊലഞ്ഞു "" തലയിൽ കൈ വെച്ചു സർ പറഞ്ഞു..

"സർ….. അബദ്ധം പറ്റിയതാ…ഇനിയെന്ത് ചെയ്യാനാ…?"..

"അഭി…ആ മോഡൽ നെയിം ചന്ദ്രികറാണി എന്ന് തന്നെയാണോ…?"

"അതേ സർ.."

"നിന്നെ മാഡം തല്ലിയോ….?"

"ങേ…ഇ.. ഇല്ല സർ…"

"ഭാഗ്യം…

"ങേ.. എന്താ സർ…ആരാ ആ മോഡൽ.

"എടൊ അത്…നമ്മൾ കോൺട്രാക്ട് സൈൻ ചെയ്ത മിക്ക കമ്പനികൾക്കും പരസ്യത്തിന് ലീഡ് ആയി ആ മോഡലിനെയാണ് പ്രീഫർ ചെയ്യുന്നത്. ഒരു തൊല്ല കേസ് ആണ്. ഒടുക്കത്തെ ഷോ ഓഫ്‌, ജാഡ എന്നൊക്കെ പറഞ്ഞാൽ എന്റെ പോന്നോ…

"അതാണോ ഇത്ര കലിപ്പ്.

"അത് മാത്രമല്ല, മാഡത്തിന് അവരെയും അവർക്ക് മാഡത്തിനെയും കണ്ണെടുത്താൽ കണ്ടൂടാ. കഴിഞ്ഞ തവണ രണ്ടാളും ചെറിയ വഴക്ക് ഒക്കെ ആയി. മാഡം കമ്പനിയെ അറിയിച്ചിരുന്നു. അതാണ്‌ അവർ നോ ഒബ്ജക്ഷൻ ചോദിച്ചത്.

"അപ്പോൾ ഞാൻ നോ ഒബ്ജെക്ഷൻ മെയിൽ അയക്കാത്തതുകൊണ്ട് ആ ചന്ദ്രിക റാണി തന്നെ വരുമല്ലേ..

"മിക്കവാറും…"

"ഒ ഷിറ്റ്. ഇനി എന്ത് ചെയ്യും സർ.ഇനി അയച്ചാലും പോരെ മെയിൽ..?

"ഓ…പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ആ മെയിൽ ഒക്കെ ചുമ്മ പേരിനും വേണ്ടിയാ. ഒബ്ജെക്ഷൻ അയച്ചെങ്കിലും എങ്ങനെയെങ്കിലും മാടത്തെ അവർ പറഞ്ഞു സമ്മതിച്ചേനെ. ഇതിപ്പോൾ ചീത്ത വിളിക്കാൻ നിന്നെ കിട്ടി, അത് മുതലാക്കി അത്രേ ഉള്ളു.ചായ കുടിച്ചിട്ട് പൊയ് ബാക്കി പണി നോക്ക്.

"സർ….

💬 Comments

View all comments