Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]
എന്നെ ചേർന്നിരുന്നു. അവൾ തന്നെ ആഹാരം എനിക്ക് പ്ലേറ്റിൽ എടുത്ത് തന്നു.
"അല്ല.. അമ്മയെ വിളികുന്നില്ലേ…?"ആഹാരം കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
"നേരിട്ട് പോയി കാണാം.അതല്ലേ നല്ലത്…?
"യഹ്.. അതാ നല്ലത്. എന്തായിരുന്നു അമ്മയുടെ പേര്..?
"റാണി..
"ഓ.. അപ്പോൾ അമ്മയുടെ പേരാണ് പേരിന്റെ കൂടെ ഉള്ളതല്ലേ…
"യെസ്.
"മ്മ്.. കൊള്ളാം…
ഞങ്ങൾ രണ്ടാളും ഒരുപാട് ഒരുപാട് സംസാരിച്ചു. ചന്ദ്രിക അവൾ മോഡൽ ആയ കഥയും,അവൾ നേരിട്ട സ്ട്രഗിൾ ഒക്കെ എന്നോട് പറഞ്ഞു. ഒപ്പം അവൾ ഇപ്പോൾ ലിവിങ് ടുഗെതർ നടത്തുന്ന അവളുടെ കാമുകൻ പാട്രിക്ക് ക്കിനെ പറ്റിയും പറഞ്ഞു. അവൻ അവിടെ റെസ്റ്റോറന്റ് നടത്തുന്നു. ഞാൻ അവളോട് എന്റെ കോളേജ് ലൈഫും, സന്തോഷങ്ങളെപ്പറ്റിയും തിരിച്ചും പറഞ്ഞു. നല്ലൊരു ബോണ്ട് നമ്മൾ തമ്മിലവിടെ ക്രീയേറ്റ് ആയി.ചന്ദ്രികയ്ക്കിപ്പോൾ 34 വയസ്സായി, അതായത് എന്നേക്കാൾ 9 വയസ്സിന്റെ കൂടുതൽ ( ഗൂഗിൾ നോക്കി കണ്ടുപിടിച്ചതാണ് ).
"ഓ.. സമയം പോയതറിഞ്ഞില്ല…4 മണി കഴിഞ്ഞു.. എന്നാൽ ഞാൻ ഇറങ്ങട്ടെ….?"ഞാൻ പറഞ്ഞു.
"വെയിറ്റ്.. എനിക്ക് ഒരു ഹെല്പ് കൂടി ചെയ്യാമോ…?
"എന്താ മാഡം…
"മാഡം അല്ല…ചന്ദ്രിക. അങ്ങനെ വിളിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞില്ലേ..
"ഓക്കേ.. ഓക്കേ. എന്താ ഹെല്പ്..?
"എനിക്കൊന്നു അമ്പലത്തിൽ പോകണം.
"ങേ അമ്പലത്തിലോ.. താനോ..?
"അതെന്താ മോഡൽസ് ഒന്നും അമ്പലത്തിൽ പോകില്ലേ…?
"അല്ല, തന്നെ കണ്ടിട്ട് അമ്പലത്തിൽ പോകുന്ന ടൈപ്പ് ആയി തോന്നിയില്ല.
"ഞാൻ സ്ഥിരം അമ്പലവാസി ഒന്നുമല്ല.. ഇടക്ക് തോന്നിയാൽ പോകും. ഇവിടെ അടുത്ത് ഏതെങ്കിലും അമ്പലത്തിൽ കൊണ്ട് പോകാമോ..?
"ഓക്കേ. ഞാൻ ഡ്രൈവറെ വിളിച്ചു കാർ കൊണ്ടുവരാൻ പറയാം..
💬 Comments
View all comments