0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

കണ്ടു. കാർ വീടിന്റെ ഗേറ്റിനു മുൻപിലേക്ക് ഡ്രിഫ്റ്റ് ചെയ്ത് കൊണ്ട് നിർത്തി. ഞാൻ ബൈക്ക് അവിടെ നിർത്തി ഇനി തിരിച്ചു പോകാലോ…മാഡം എന്തായാലും വീട് എത്തി, ഇനിയെന്ത് കുഴപ്പം. ഞാൻ ബൈക്ക് തിരിക്കാൻ പോയപ്പോൾ മാഡത്തിന്റെ കാറിനു അടുത്തേക്ക് വാച്ച്മാൻ നടന്നു വന്നു എന്തോ സംസാരിക്കുന്നത് ഞാൻ ദൂരെ നിന്നും കണ്ടു.ശേഷം മാഡത്തിന്റെ കാർ അകത്തേക്കും പോയി. ആ വാച്ച്മാൻ അവിടെ ഇരുന്നൊരു ബാഗും എടുത്ത് പുറത്തേക്കും നടന്നു. കണ്ടിട്ട്, അയാൾ ജോലി കഴിഞ്ഞു പോവുന്നത് പോലെ തോന്നി. സാധാരണ രാത്രി ആണ് വാച്ച്മാന്റെ ജോലി. ഇതിപ്പോൾ ഇവരുടെ വീട്ടിൽ ഒരു നേരത്തും സെക്യൂരിറ്റി കാണില്ലല്ലോ.. ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി പോകാൻ പോയപ്പോൾ എന്റെ മനസ്സിൽ മറ്റൊരു ചോദ്യം ഉയർന്നു.. " സിനിമയിൽ ഒക്കെ ഇങ്ങനെ സെക്യൂരിറ്റിയെ പറഞ്ഞു വിട്ടിട്ട് എന്തെങ്കിലും ഇൽലീഗൽ അസ്റ്റിവിറ്റീസ് നടത്തുന്നത് പതിവാ..? ഇനി മാഡം വല്ലതും ഇൽലീഗകൾ ആയി ചെയ്യുന്നുണ്ടോ..? ഗോൾഡ്, ഡ്രഗ്സ്, കള്ളപ്പണം,...? അതും അല്ലെങ്കിൽ ഇനി വേറെ ആരെങ്കിലും കാറിൽ കാണുമോ..? കളി സെറ്റപ്പ്…?? " എന്റെയുള്ളിൽ ഒരു നൂറ് നൂറ് ചോദ്യങ്ങൾ ഉയർന്നു. മാഡത്തിന്റെ കാർ സ്പീഡ് ഒന്ന് കൂടെ ഓർത്തപ്പോൾ എന്റെ സംശയങ്ങൾ ഇരട്ടിക്കിരട്ടിയായി.

"മതിൽ ചാടി നോക്കിയാലോ….?" എല്ലാവരുടെയും മനസ്സിൽ തോന്നുന്ന ക്ലിച്ചേ ഐഡിയ എന്റെ തലയിലും ഉദിച്ചു. പക്ഷെ മാഡത്തിന്റെ വീട്ടിൽ CCTV ഉണ്ട്, അതിനെന്തു ചെയ്യും…?

അതിനുള്ള മാർഗവും ഞാൻ കണ്ടെത്തി. ജിമ്മിൽ ഉപയോഗിക്കുന്ന ടവൽ കൊണ്ട് ഞാൻ കണ്ണ് മാത്രം കാണുന്ന രീതിയിൽ മുഖത്ത് കെട്ടി. വിയർപ്പിന്റെ നാറ്റവും,

💬 Comments

View all comments