Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]
തെറ്റാണെന്ന് അറിയാം.
"ഏയ്.. ഞാൻ അതൊക്കെ വിട്ടു. വീഡിയോ എന്റെ ഫേസ് ഇല്ലാതെ എടുത്തല്ലോ.. വലിയ ഉപകാരം..
"ഈൗ….. അല്ല അഭിജിത്തിന്റ വീട്…?
"കോട്ടയം. അവിടിപ്പോൾ ആരുമില്ല. അമ്മയും അച്ഛനും പോയി. ഇപ്പോൾ ഇതാണ് എന്റെ നാട്.
"ഡോണ്ട് വറി മാൻ. ദാ നോക്ക്, എനിക്കും കൃഷ്ണയ്ക്കും ഞങ്ങൾ മാത്രേ ഉളു. അമ്മയും ഇല്ല അച്ഛനും ഇല്ല. അല്ലെങ്കിലും ഒരു നാൾ എല്ലാവരും നമ്മളെ വിട്ടു പോകുമല്ലോ.
"മ്മ്
"അല്ല, എങ്ങനുണ്ട് കൊച്ചി…?
"കൊച്ചി ഈസ് ഹോട്ട്..
"ങേ..?"വേണിയുംയും കാവ്യ ചേച്ചിയും ഒരേ സമയം എന്നെ നോക്കി.
"അല്ല.. നല്ല ചൂട് അല്ലേ. അതാ പറഞ്ഞത്.
കാവ്യ :-ഓ.. അങ്ങനെ.അല്ല…ജോലി എങ്ങനെ പോകുന്നു..? മല്ലിക മാധവ് എങ്ങനുണ്ട്.
"ചേച്ചിക്കും അറിയാമോ അവരെ…?
"പിന്നെ അറിയാതെ..
"സത്യം പറ. വേണിയും പറഞ്ഞു അറിയാമെന്നു.ചോദിച്ചപ്പോൾ പറഞ്ഞു പണ്ട് എന്തോ ഇഷ്യൂ ഉണ്ടായിട്ടുണ്ടെന്നു.
"അതെ.. വലിയൊരു ഇഷ്യൂ. പക്ഷെ ഇപ്പോൾ ഇല്ല.
"അല്ല.. എന്തായിരുന്നു ഇഷ്യൂ..
"ഏയ്.. അതൊന്നുമില്ല.
കാവ്യ ചേച്ചിയും ആ വിഷയം ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. പിന്നെ ഞാൻ കുത്തി കുത്തി ചോദിക്കാൻ ഒന്നും നിന്നില്ല. അപ്പോഴേക്കും ഫുഡ് എത്തി. കാവ്യ ചേച്ചി സൂപ് മാത്രേ കുടിച്ചുള്ളൂ. ഞാനും വേണിയും നൂഡിൽസും. കുറേ കാര്യങ്ങൾ സംസാരിച്ച് കൊണ്ട് നമ്മൾ ആഹാരം കഴിക്കാൻ തുടങ്ങി.ആ ചെറിയ സമയം കൊണ്ട് തന്നെ നമ്മൾ തമ്മിൽ നല്ല കമ്പനി ആയി. കാവ്യ ചേച്ചി അല്പം ഇൻട്രോവർട്ട് ആയ വ്യക്തിയാണ്. വേണിയാണെങ്കിൽ തിരിച്ചും. വേണിയുടെ ഫ്രണ്ട്‌സ് എല്ലാം പാർട്ടി ലവേർസ് ആണ്.വന്നാൽ ബഹളം ആയിരിക്കും എന്നതിനാലാണ്
💬 Comments
View all comments