0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

അവരെ ഡിന്നറിനു വിളിക്കാത്തത്.

വേണി:-അഭി.. ഞാനിനി മാച്ച് കഴിഞ്ഞേ ജിമ്മിൽ വരുള്ളൂ.

"മാച്ച് എന്നാ..

"ഈ വരുന്ന സൺഡേ.

"ഓ അപ്പോളിനി 3-4 ദിവസം അല്ലേ ഉള്ളു.

"മ്. അത്രേ ഉള്ളു..

"എടൊ.. നന്നായി പ്രാക്ടീസ് ചെയ്യണേ.. ഇല്ലെങ്കിൽ നട്ടെല്ല് വെള്ളമാവും.

"എടൊ.. എന്നെ അങ്ങനെ കുറച്ച് കാണരുതേ..

കാവ്യ ചേച്ചി :-അത് ശെരിയാ. ഓപ്പോസിറ്റ് ഉള്ളവളുടെ ഒരു ഇടി പോലും എന്റെ പെങ്ങൾ മിസ്സ്‌ ആക്കാറില്ല. എല്ലാം ബോഡി കൊണ്ട് തടുക്കും.

വേണി :-ഒന്ന് പോ ചേച്ചി.

അധികം വൈകാതെ നമ്മൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റു.ഞാൻ കൈ കഴുകി വന്നപ്പോഴേക്കും, അവരും പോകാൻ റെഡി ആയി. തിരികെ അവരുടെ അടുത്തേക്ക് എത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച, കസേരയിൽ ഇരുന്ന കാവ്യ ചേച്ചിയെ കോരി എടുത്ത് ഒരു വീൽ ചെയറിൽ ഇരുത്തുന്ന കൃഷ്ണവേണിയെയാണ്.

"കാവ്യചേച്ചിക്ക് നടക്കാൻ കഴിയില്ലേ …?" ഞെട്ടലോടെ എന്നോട് തന്നെ ഞാൻ ചോദിച്ചു.വേണി ഇങ്ങോനൊരു കാര്യത്തെപ്പറ്റി ഒരു സൂചന പോലും എനിക്ക് തന്നിരുന്നില്ല.എന്നെ കണ്ടപ്പോൾ കാവ്യ ചേച്ചി എഴുന്നേൽക്കാത്തതിന്റെ കാര്യം ഇപ്പോഴാണെനിക് മനസിലായത്. അവരെ മനസ്സിൽ കുറ്റം പറഞ്ഞതിന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.

അവരുടെ അടുത്തെത്തിയ ഞാൻ ഒന്നും മിണ്ടിയില്ല, ചോദിച്ചതുമില്ല. മിണ്ടാതെ അവരോടൊപ്പം ലിഫ്റ്റിൽ കയറി. ലിഫ്റ്റിൽ വെച്ച് എന്റെ മുഖത്തേക്ക് നോക്കിയ വേണിക്ക് കാര്യം മനസിലായി. അവൾ ഇരു കണ്ണുകളും അടച്ചു "ഒന്നുമില്ല "എന്ന ഭാവത്തിൽ എന്നെ ആഗ്യം കാണിച്ചു.കാർപാർക്കിങ്ങിൽ എത്തിയ ശേഷം വേണി തന്നെ കവ്യ ചേച്ചിയെ എടുത്ത് കാറിൽ ഇരുത്തി.

"അപ്പോൾ ശെരി. കാണാം.."കാവ്യേച്ചി പറഞ്ഞു.

💬 Comments

View all comments