0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

ശേഷം ഞാൻ സംസാരിച്ച് തുടങ്ങി.

"ഹായ്…കുറച്ച് വർക്ക്‌ ലോഡ് ഉണ്ടായിരുന്നു. അതാ വരാൻ പറ്റാത്തത്.

"വർക്ക്‌ ഒക്കെ എല്ലാവർക്കും വരും, പക്ഷെ സമയം കണ്ടെത്തി വന്നാലേ ജിമ്മിൽ വന്നിട്ട് കാര്യമുള്ളൂ.

"ഇനി എന്തായാലും കൃത്യമായി എത്തിയേക്കാം.. എന്തേ…?

"ആയിക്കോട്ടെ.

കൃഷ്ണവേണി ഞാൻ ഓടുന്നതിന് ചേർന്നുള്ള ട്രെഡ്മില്ലിൽ കയറി ഓട്ടം തുടങ്ങി.ഞാനും അവളോടൊപ്പം ഓടി. ഒപ്പം നമ്മൾ സംസാരിക്കാനും തുടങ്ങി.

കൃഷ്ണവേണി:-താനിവിടെ ജോബിനായ് വന്നതാണോ, അതോ നാട് ശെരിക്കും കൊച്ചിൻ ആണോ.

"അല്ല. ഞാൻ കോട്ടയത്താ. ഇവിടെ ജോലി ആയിട്ട് വന്നതാ.

"ഓക്കേ ഓക്കേ.

"വീട്ടിൽ ആരൊക്കെ ഉണ്ട്..?

"ഇപ്പോൾ ഞാൻ മാത്രേ ഉള്ളു. അച്ഛനും അമ്മയും ഇപ്പോൾ ഇല്ല..

ഞാനത് പറഞ്ഞപ്പോൾ അവൾ ഓട്ടം നിർത്തി എന്നെ സഹദാപത്തോടെ നോക്കി.

"ഹെയ്‌.. അഭി.. ആം സോറി."അവൾ പറഞ്ഞു.

ഞാനും ഓട്ടം നിർത്തി അവളെ നോക്കി നിന്നു.

ഞാൻ :-ഏയ്. ഇട്സ് ഓക്കേ. തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്..?

"ഞാനും, ചേച്ചിയും…

"പേരെന്റ്സ്…?

"ഇപ്പോൾ ഇല്ല.."അല്പം ഇറിറ്റേറ്റ് ആയ സ്വരത്തിൽ കൃഷ്ണവേണി മറുപടി പറഞ്ഞു.

"ഒ.. ആം സോറി..

"ഏയ്. നെവർ മൈൻഡ്. അല്ല എന്താ അഭിയുടെ ജോബ്..?

"ഞാനിവിടെ ഒരു അഡ്വർടൈസിങ് കമ്പനിയിൽ വർക്ക്‌ ചെയുന്നു. ഇവ ഗ്രൂപ്പ്‌സ്

"ഇവ ഗ്രൂപ്പിലോ…?"ചെറിയൊരു ഞെട്ടലിൽ അവൾ ചോദിച്ചു.

"അതെ.

"അവിടെ എന്താ ജോലി…?" കാര്യം അറിയാനുള്ള ഒരുതരം ത്വരയോടെ അവൾ ചോദിച്ചു.

"ആ കമ്പനിയുടെ ഓണറിന്റെ പി. ഏ. ആണ്..

"യൂ മീൻ, മല്ലികയുടെ പി.ഏ….?"അതിശയത്തിൽ അവൾ ചോദിച്ചു.

"ങേ. മാടത്തെ അറിയാമോ…" ഞാനും ഒന്ന് അതിശയിച്ചു.

"അഹ്.

💬 Comments

View all comments