0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

പണ്ടത്തെ ഒരു പരിചയം ഉണ്ട്.

"ആണോ.. എങ്ങനെ…?

"ഓ.. അതൊന്നും പറയാത്തതാ നല്ലത്. പിന്നെ എന്തായാലും എന്നെ അറിയാമെന്നു പറയണ്ട. ചിലപ്പോൾ ജോലി പോകും."കൃഷ്ണവേണി ഒരു താക്കീത് പോലെ എന്നോട് പറഞ്ഞു.

"അതെന്താ.. എന്തെങ്കിലും ഇഷ്യൂ ഉണ്ടോ നിങ്ങൾ തമ്മിൽ. വേണമെങ്കിൽ ഞാൻ സംസാരിക്കാം..

"ഏയ്. അതൊന്നുമില്ല.

"അല്ല, താൻ അവിടെ വർക്ക്‌ ചെയ്തിട്ടുണ്ടോ…? അല്ലെങ്കിൽ മോഡലിംഗിനോ മറ്റോ പോയിട്ടുണ്ടോ..എന്താ ഉടക്കിനു കാര്യം…?

"അഭി. ഞാൻ അവിടെ ജോലിക്ക് ഒന്നും പോയിട്ടില്ല. പക്ഷെ,പണ്ട് ഞങ്ങൾ തമ്മിൽ ഒരു ഉടക്ക് ഉണ്ടായിട്ടുണ്ട്. ഇനിയും അത് ചികയാൻ പോകാത്തതാ നല്ലത്. നമുക്കാ ടോപ്പിക്ക് വിടാം.

"ഓക്കേ." കൃഷ്ണവേണി അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് കാര്യം അറിയാനുള്ള ആകാംഷ ഉണ്ടായിട്ടുണ്ട്. ആഹ്, മാഡത്തിന്റെ സ്വഭാവം വെച്ച് ഇവളുടെ മെക്കിട്ട് എങ്ങാനും കേറിക്കാണും, ഇവള് ചെപ്പ അടിച്ചു തിരിച്ചും കാണും. അഹ്, എന്തേലും ആവട്ടെ..കുത്തി കുത്തി ചോദിച്ചു അവളെ വെറുപ്പിക്കണ്ട എന്ന് ഞാൻ കരുതി.

"എന്ത് ആലോചിച്ചു നിക്കുവാ…ഓടുന്നില്ലേ…?"വീണ്ടും ഓട്ടം തുടർന്നുകൊണ്ട് കൃഷ്ണവേണി പറഞ്ഞു.

"ഹാ…"ഞാനും ഓട്ടം തുടങ്ങി.

ഞാൻ :-താൻ കുറേ ഓടും അല്ലേ..?

"സ്റ്റാമിന കൂടാൻ ഓട്ടം ബെസ്റ്റാ.

"താൻ ഇപ്പോഴും കിക്ക് ബോക്സിങ് ചെയ്യുന്നുണ്ടോ…?

"ഇടക്ക്.2 വീക്കിൽ ഒരു ടൂർണമെന്റ് ഫൈനൽ ഉണ്ട്.

"അല്ല…അതിന് ഈ ജിമ്മിൽ വന്നു വർക്ഔട് ചെയ്‌താൽ മതിയാവോ…? കോച്ച് ഒക്കെ വേണ്ടേ..?

"പണ്ട് കോച്ച് ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. നല്ലപോലെ ബെയ്സിക്ക് ഒക്കെ കിട്ടിയിട്ടുണ്ട്.പിന്നെ  കുട്ടിക്കാലം മുതൽ ഒരു അക്കാദമിയിൽ പഠിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും ഇടക്ക് അവിടെ പോകും.മാച്ച് ഡേ അവരുടെ ഹെല്പ് കാണും.

💬 Comments

View all comments