Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]
"എന്നാലും കോച്ച് ഇല്ലാതെ എങ്ങനെയാ. അതും ഇത് പോലെ ഒരു ഗെയിംമിൽ.
"കോച്ച് ഉണ്ടായിരുന്നെടാ.2 ഇയർ മുൻപ് സർ മരിച്ചു. വേറൊരു കോച്ച് എനിക്ക് അക്സെപ്റ്റ് ചെയ്യാൻ പാടാ. പിന്നെ ഞാൻ പറഞ്ഞില്ലെ…മത്സര സമയം ക്ലബ്ബിലെ ഇപ്പോഴത്തെ കോച്ചും കൂടെ കാണും. പിന്നേ ഞാൻ റെഗുലർ ആയി മാച്ച് ഒന്നും ചെയ്യാറില്ല. താൽപ്പര്യക്കുറവ് തന്നാ കാരണം. ഇടക്ക് വല്ലതും ചെയ്താൽ ആയി.
"മ്മ്…ഇനി നടക്കാൻ പോകുന്നത് എന്ത് ടൂർണമെന്റാ…?
"ടൂർണമെന്റ് അല്ല. ഒരു എക്സിബിഷൻ മാച്ച് ആണ്.ONE FIGHT എന്നൊരു കിക്ക്‌ബോക്സിങ് tv show ഉണ്ട്. അതിന്റെ പ്രൊമോഷന് വേണ്ടി നടത്തുന്നതാ.. കൊച്ചി, ബാംഗ്ലൂർ, ഹൈദ്രബാദ്, അങ്ങനെ പല സ്ഥലത്ത് എക്സിബിഷൻ മാച്ച് ഉണ്ട്. കൊച്ചിയിൽ ഞാനും ഒരു മെക്സിക്കൻ പെണ്ണും തമ്മിലാ ഫൈറ്റ്.
"ആഹാ.. അപ്പോൾ കിടിലം ഇടി ആയിരിക്കുമല്ലോ.. നല്ല പ്രാക്ടീസ് ചെയ്യണ്ടേ
"ചെയ്യുന്നുണ്ട്. രാവിലെ ക്ലബ്ബിൽ പോകും. വൈകിട്ട് ജിം. നന്നായി ട്രെയിൻ ചെയുന്നുണ്ട്.
"കൃഷ്ണവേണിക്ക് ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യം ഇല്ലെ…?
"ഏയ്. എനിക്ക് കിക്ക്‌ബോക്സിങ് ഇഷ്ടം ആണെന്നെ ഉള്ളു. ഇടയ്ക്ക് ഒരു ഫൈറ്റ് ഒക്കെ ഓക്കേ . അത് തന്നെ ജീവിതം ആക്കാൻ വയ്യ.
"മ്മ്..
അപ്പോഴേക്കും ഓടി തളർന്ന ഞാൻ ട്രെദ്മില്ലിൽ നിന്നും ഇറങ്ങി തറയിൽ ഇരുന്നു . അപ്പോഴും കൃഷ്ണവേണി ഓടുകയായിരുന്നു. ഒരു 2 മിനുട്ട് കൂടെ ഹൈ സ്പീഡിൽ ഓടിയ ശേഷം അവളും ഓട്ടം നിർത്തി താഴെയിറങ്ങി.
"ഇത്രയേ ഉള്ളോ സ്റ്റാമിന…?"നിലത്തിരുന്ന എന്നോട് അത് ചോദിക്കുമ്പോഴും അവളുടെ മുഖത്ത് ഒരു തളർച്ച പോലും ഇല്ലായിരുന്നു.
"അത്…ജിമ്മിൽ
💬 Comments
View all comments