Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]
വന്നിട്ട് കുറച്ച് ദിവസം ആയില്ലേ.. അതാ.."കിതച്ചുകൊണ്ട് ഞാൻ പറഞ്ഞു.
"മ്മ്.. താൻ എന്റെ കൂടെ വർക്ഔട് പാർട്ണർ ആകുന്നോ.. എനിക്ക് പാർട്ണർ ഇല്ല. എനിക്കൊരു ഹെല്പും ആവും, തന്നെ നല്ല കിടു ബോഡി ആക്കിയും ഞാൻ തരാം.
"അ.. അത്….."അവളോട് യെസ് പറയാൻ ഞാനൊന്ന് മടിച്ചു. വേറൊന്നും അല്ല, അവൾ പ്രൊഫഷണൽ ആണ്. അവളോട് വർക്ഔട് ചെയ്താൽ എന്റെ പരിപ്പ് ഇളകും.
ഞാൻ :-അ.. അത്…ഞാനിന്ന് കാർഡിയോ മാത്രേ ചെയ്യുന്നുള്ളു.
"നന്നായി. ഞാനും ഇന്ന് കാർഡിയോ ആണ്. കൃഷ്ണവേണി പറഞ്ഞു.
ഇനിയെന്ത് പറയണം എന്നറിയാതെ ഞാനിരുന്നു. എന്തായാലും വർക്ഔട് ചെയ്യണം…ഇവൾ പരിപ്പ് ഇളക്കുമെങ്കിലും ഇതുപോലെ ഒരു സുന്ദരിയുടെ കൂടെ വർക്ഔട് ചെയ്യാലോ…
"ഓക്കേ.. ഒരുമിച്ച് ചെയാം.."ഞാൻ പറഞ്ഞു.
"ഓക്കേ.. അങ്ങനാണെങ്കിൽ എന്നും വരണം. ഒരേ സമയം.
"ഓക്കേ.
"എന്നാൽ വാ.. നമുക്ക് വർക്ഔട് തുടങ്ങാം.
ഇനി പിന്മാറിയാൽ അഭിമാനക്ഷതമാണെന്ന് അറിയാവുന്നത് കൊണ്ട് കൂടുതൽ എതിർക്കാൻ നിൽക്കാതെ ഞാനവളോടൊപ്പം ചെന്നു.
ഫ്രോഗി ജമ്പ്,ബർപീസ്, പ്ലാങ്ക്,അങ്ങനെ കുറേ വർക്ഔട്സ് ഞങ്ങൾ ചെയ്തു. ഞാൻ ചെയ്യുന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ ആണ് കൃഷ്ണവേണി ഓരോ വർക്ഔട്ടും ചെയ്തുകൊണ്ട് ഇരുന്നത്.അവളുടെ കൂടെപ്പിടിക്കാനായി ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട്, പക്ഷെ ഒരു പൊടിക്ക് അവൾ തന്നെയാണ് എപ്പോഴും മുൻപിൽ.വർക്ഔട്ടിന്റെ ഭാഗമായി അവൾ ബോക്സിങ് ഗ്ലൗ ഇട്ട് ബോക്സിങ് ബാഗിൽ പഞ്ച് ചെയ്യുന്നത് കണ്ട് ഞാനും ഒന്ന് പഞ്ച് ചെയ്ത് നോക്കി. മൈർ…. സിനിമയിൽ കാണുന്നത് പോലെ അല്ല. നല്ല വേദന ആണ്.അന്നത്തെ വർക്ഔട് കഴിഞ്ഞപ്പോഴേക്കും ഞാൻ ഒരു പരുവമായി. അവളും തളർന്നിരുന്നു. ജിമ്മിലെ ഒരു മൂലയിൽ തളർന്നിരുന്ന
💬 Comments
View all comments