0%

Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]

Author : Harry Potter Read All Parts 2.4K

മാറുകയും ചെയ്തു. ഈ റൗണ്ട് മുഴുവൻ ഗബ്രിയല്ലയുടെ ആധിപദ്യം ആയിരുന്നു. ഗബ്രിയല്ലയ്ക്കു പിടി കൊടുക്കാതെ റൗണ്ട് തീരുന്ന വിസിൽ കേൾക്കുന്നത് വരെ വേണി ഡിഫെൻഡ് ചെയ്ത് അല്പം പിന്നിലേക്ക് വലിഞ്ഞു നിന്നു.

വിസിൽ അടിച്ചതും വേണി വേണിയുടെ കോൺറിലേക്ക് വന്നു. വേണിയുടെ കോച്ച് ആ സമയം അവൾക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

റൗണ്ട് 2.

റൗണ്ട് 2 തുടങ്ങിയത് തന്നെ വേണിയുടെ അറ്റക്കോട് കൂടി ആയിരുന്നു. ഗബ്രിയല്ലയ്ക്ക് ചിന്തിക്കാൻ കഴിയുന്നതിനു മുന്നേ അവളുടെ മുഖത്തു വേണിയുടെ ഗ്ലോവ്സ് പതിഞ്ഞു. ഞാൻ ചാടി എഴുന്നേറ്റ് കയ്യടിച്ചു. എന്നാൽ ഗബ്രിയല്ല വിട്ട് കൊടുത്തില്ല അവളും തിരിച്ചു പഞ്ച് ചെയ്തു. കുറച്ച് നേരം ഇരുവരും അങ്ങോട്ടും ഇങ്ങോട്ട് പഞ്ച് ചെയ്തു, ഇടക്ക് കാലുകൾ കൊണ്ട് കിക്കും ചെയ്യാൻ തുടങ്ങി.മത്സരത്തിന്റെ വാശി അത് മുതൽ കൂടി. രണ്ട് കൂട്ടർക്കും കാണികളിൽ നിന്ന് നല്ല സപ്പോർട്ട് കിട്ടിയിരുന്നു, നാട്ടുകാരി ആയതിനാൽ വേണിക്ക് ഒരല്പം സപ്പോർട്ട് കൂടുതൽ കിട്ടിയിരുന്നു. കിട്ടിയ സപ്പോർട്ടിനു നല്ല പണിയും അവൾ എടുക്കുന്നുണ്ടായിരുന്നു.രണ്ട് പേരുടെയും ദേഹത്ത് നിന്ന് ചോരവരെ വരുന്ന രീതിയിൽ അടി പൊട്ടി, എന്നാൽ രണ്ടാളും വിട്ട് കൊടുക്കാൻ തയ്യാറല്ല. ഞാനും കാവ്യ ചേച്ചിയും നല്ല ടെൻഷനിൽ ആയിരുന്നു.

3ഉം 4ഉം റൗണ്ട് കഴിഞ്ഞത് പോലും അറിഞ്ഞില്ല. അത്രക്ക് വാശിയെറിയ മത്സരം ആയിരുന്നു. രണ്ട് പേരും ഇതിനോടകം നന്നേ തളർന്നിരുന്നു.

റൗണ്ട് 5.

റൗണ്ട് തുടങ്ങി ആദ്യം മുതൽ തന്നെ ഇടി തുടങ്ങി .തുടരെ തുടരെ ഗബ്രിയല്ല വേണിയുടെ കാലിലേക്ക് കിക്ക് ചെയ്തു, കാലുകൊണ്ട് തന്നെ വേണിയത് തടഞ്ഞിട്ടു.മറുപടിയായി അവസരം

💬 Comments

View all comments