Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]
പയ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"ആൻഡ് ദി വിന്നർ ഈസ്…ഗബ്രിയല്ല.. ഫ്രം മെക്സിക്കോ…." റിങ്ങിൽ നിന്നായാൾ ഗബ്രിയല്ലയുടെ കൈ എടുത്തുയർത്തി.വേണി വിഷമത്തോടെ തല കുനിച്ചു നിന്നു. അവളുടെ നില്‌പ് കണ്ട് എനിക്കും സങ്കടായി . കാണികളുടെ ഭാഗത്ത് നിന്ന് നല്ല കയ്യടി തന്നെ ഗബ്രിയല്ലയ്ക്ക് ലഭിച്ചു. അപ്പോൾ തന്നെയായിരുന്നു സമ്മാന ദാനവും. ഗബ്രിയല്ലയ്ക്ക് ഒരു ട്രോഫിയും മെഡലും നൽകിയപ്പോൾ,വേണിക്കും ചെറിയ ഒരു മെഡൽ സമ്മാനമായി നൽകി. ആ സമയം അവൾക്കുവേണ്ടിയും ഗാലറിയിൽ നിറഞ്ഞ കയ്യടികൾ ലഭിച്ചു.അതോടെ പരിപാടി അവിടെ അവസാനിച്ചു, കാണികൾ പുറത്തേക്ക് പോകാൻ തുടങ്ങി. മെഡൽ വാങ്ങിയ ശേഷം വേണി താഴെക്കിറങ്ങി നമ്മളുടെ അടുത്തേക്ക് വന്നു.
വേണിയുടെ ഒരു കണ്ണിനു ചുറ്റും കറുത്ത പാട് വന്നിരിക്കുന്നു, ഒപ്പം ചുണ്ട് പൊട്ടി ഒലിച്ചിട്ടുണ്ട്.
"-ഞാൻ പറഞ്ഞില്ലെ അഭി, എന്റെ പെങ്ങൾ ഒരു അടി പോലും മിസ്സ് ആക്കാതെ വാങ്ങുമെന്ന് "സിറ്റുവേഷൻ തണുപ്പിക്കാനായി കാവ്യ ചേച്ചി പറഞ്ഞു.
"ഒന്ന് പോ ചേച്ചി…"
"ഹെ..വെൽ പ്ലേയേഡ് "ഞാൻ വേണിയോട് പറഞ്ഞു.
"താങ്ക്സ് ടാ. "
കാവ്യ :-ഇനി നിനക്ക് ഇവിടെ എന്തെങ്കിലും പരിപാടി ഉണ്ടോ..?
വേണി :ഇല്ല. കോച്ചും പിള്ളേരും ഇപ്പോൾ പോകും. നമുക്കിനി പോകാം.
ഞാൻ :-വേണി.. ഹോസ്പിറ്റലിൽ വല്ലതും പോകണോ..?
വേണി :ഏയ്. ഇതൊക്കെ ചെറിയ അടി അല്ലേ.വെക്കാൻ ഉള്ള മരുന്നൊക്കെ വെച്ചിട്ടുണ്ട്.
കാവ്യ :-അഭി എങ്ങനെയാ വന്നത്.
ഞാൻ :ബസ്സിലാ..
വേണി :-അഭി. ഡ്രൈവിംഗ് അറിയാമോ..?
ഞാൻ :അറിയാം.
വേണി :എന്നാൽ താൻ നമ്മുടെ ഫ്ലാറ്റിലേക്ക് വരുന്നോ..? ഓരോ ചായ കുടിക്കാം.പക്ഷെ താൻ ഒന്നു ഡ്രൈവ്
💬 Comments
View all comments