0%

Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]

Author : Harry Potter Read All Parts 4.4K

10 മണിക്ക് തന്നെ വിമാനം ആകാശത്തേക്ക് കുതിച്ചുയർന്നു. ജീവിതത്തിലെ വലിയൊരു മോഹമിതാ പൂവണിഞ്ഞിരിക്കുന്നു. ജീവിതത്തിലെ ആദ്യ വിമാനയാത്ര.ആദ്യ യാത്രയുടെ ത്രില്ലിൽ മല്ലികയുടെ അഭാവം എന്നെ ഒരുതരത്തിലും ബാധിച്ചില്ല. ഒരുമണിക്കൂറോളം നീണ്ട യാത്ര ഒടുവിൽ ബാംഗ്ലൂർ വിമാനത്താവളത്തിൽ അവസാനിച്ചു.ലെഗേജ് എത്താൻ അല്പം താമസിച്ചാതിനാൽ കുറച്ച് സമയം എയർപോർട്ടിനുള്ളിൽ പോയി.ബാഗ് കിട്ടിയതും മല്ലികയുടെ പിന്നാലെ ഞാൻ എയർപോർട്ടിനു വെളിയിലേക്ക് നടന്നു.നമുക്ക് പോകാനായി ടാക്സി വെയ്റ്റിംഗ് ആയിരുന്നു. ഞാൻ മുൻസീറ്റിലും മല്ലിക പിൻ സീറ്റിലും കയറി.

" നേരെ ഹോട്ടൽ ലീല പാലസിലേക്ക് അല്ലേ..?" വണ്ടിയെടുക്കുന്നതിന് മുൻപ് ഡ്രൈവർ ഇംഗ്ലീഷിൽ എന്നോട് ചോദിച്ചു.

"നോ…"പിറകിലിരുന്ന മല്ലിക മറുപടി നൽകി.എന്നിട്ട് വേറേതോ സ്ഥലപ്പേര് പറഞ്ഞു."ഓക്കേ "പറഞ്ഞശേഷം ഡ്രൈവർ വണ്ടിയെടുത്തു.

ഹോട്ടൽ ലീലാ പാലസ്,ഒരുപാട് കേട്ടിട്ടുണ്ട്. ഒരു കൊട്ടാരം സെറ്റ് അപ്പ്‌ ആണ്.5 സ്റ്റാറിൽ മുകളിൽ ആന്നെന്നു തോനുന്നു. അവിടെ ഒരു ദിവസം സ്റ്റേ ചെയ്യാൻ പറ്റുന്നത് പോലും ഒരു മിഡിൽ ക്ലാസ്സ്‌ കുടുംബത്തിലെ വ്യക്തിക്ക് സ്വപ്നം കാണനെ പറ്റുള്ളൂ.

ബാംഗ്ലൂരിലെ ട്രാഫിക് ബ്ലോക്കിന്റെ വികൃത രൂപം അടുത്ത ഒരുമണിക്കൂറിൽ ഞാനറിഞ്ഞു.1 കിലോമീറ്റർ സഞ്ചരിക്കാൻ പോലും മിനിറ്റുകൾ വേണ്ടി വന്നു.1 മണിക്കൂറോളം കടുത്ത ട്രാഫിക് ബ്ലോക്ക്‌ ആയിരുന്നു. ഒടുവിൽ തിരക്ക് കുറഞ്ഞ റോഡിലേക്ക് കയറി.

"സ്റ്റോപ്പ്‌ ഹിയർ "മല്ലിക ഡ്രൈവറോടായി പറഞ്ഞു.

ഡ്രൈവർ വണ്ടി ഒതുക്കി.

"അഭി.. ഇവിടാണ് തന്റെ സ്റ്റേ.അകത്തേക്കു ചെന്നാൽ മതി. റൂം പറഞ്ഞിട്ടുണ്ട്."മാഡം പറഞ്ഞു.

ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ ഒരു സാധാ ലോഡ്ജിനു മുന്നിലാണ് കാർ നിർത്തിയിരിക്കുന്നത്. വീണ്ടും ഊമ്പി എന്നെനിക് മനസിലായി.ഒന്നും മിണ്ടാതെ ബാഗും തൂക്കി ഞാൻ പുറത്തിറങ്ങി.

💬 Comments

View all comments