0%

Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]

Author : Harry Potter Read All Parts 4.4K

കെട്ടിയ ഗേറ്റിനു മുൻപിൽ കാർ ചെന്ന് നിന്നു. കാർ ഹോൺ മുഴക്കിയതും വാച്ച്മാൻ എത്തി ഗേറ്റ് തുറന്നു. അകത്തേക്ക് കയറിയ ഞാൻ കണ്ടത് 3 നിലയിൽ ഒരു വലിയ വില്ല ആണ്. അതിനെപ്പറ്റി എന്ത് വിവരിച്ചാലും കുറഞ്ഞു പോകും.5-6 കോടി രൂപ എന്തായാലും ഇതുണ്ടാക്കാൻ പൊടിച്ചു കളഞ്ഞിട്ടുണ്ട് എന്നത് ഉറപ്പാണ്. ഏകദേശം ഒന്നര ഏക്കർ സ്ഥലത്താണ് വില്ല പണിതിരിക്കുന്നത്. വില്ലയ്ക്ക് ചുറ്റും ചെടികളും മരങ്ങളും വയ്ച്ചു പിടിപ്പിച്ചിട്ടുണ്ട്. കാടിന് നടുക്കൊരു കൊട്ടാരം പോലെ തോന്നും. വണ്ടി പോർച്ചിൽ ഒതുക്കിയ ശേഷം ചന്ദ്രികയും ഞാനും മെയിൻ ഡോറിൽ പോയി തട്ടി.

വാതിൽ തുറന്നു തന്നത് ചന്ദ്രികയുടെ അമ്മയാണ്. 60 നടുത്ത് പ്രായം തോന്നിപ്പിക്കുന്ന ഒരു സ്ത്രീ.. സാരിയാണ് വേഷം. ചന്ദ്രികയുടെ അതേ മുഖചായ.. ഒപ്പം നല്ല ഐശ്വര്യവും.വാതിൽ തുറന്ന് ചന്ദ്രികയുടെ പിന്നിൽ എന്നെ കണ്ടതും, ഇവനാരാ എന്ന മട്ടിൽ അവരെന്നെ നോക്കി.

"അമ്മ…ഇത് യാർ തെറിയുമാ…?" ചന്ദ്രിക തമിഴിൽ അമ്മയോട് ചോദിച്ചു. അവളുടെ അമ്മ തമിഴും അച്ഛൻ മലയാളിയും ആണെന്ന് അപ്പോഴാണ് ഞാൻ ഓർത്തത്.

എന്നെ മനസ്സിലാകാതെ അവർ എന്നെ തന്നെ നോക്കി നിന്നു..

"അമ്മാ..ഇത് താൻ അഭിജിത്" ചന്ദ്രിക പറഞ്ഞു.

"കൊച്ചി.. കേരള..?" അമ്മ ചോദിച്ചു.

"ആമ….

"അയ്യോ….വാ…. ഉള്ളെ വാ…"അമ്മ എന്നെ അകത്തേക്ക് ക്ഷണിച്ചു…

"ഇവൾ പറഞ്ഞിട്ടുണ്ട്.. ഒരുപാട്…"എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു.

"മലയാളം സംസാരിക്കുമോ.."അമ്മ മലയാളം സംസാരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.

"ഇവ അപ്പ മലയാളി താനേ…എത്ര വർഷായി…"അമ്മ പറഞ്ഞു.

അമ്മ എന്നെ അകത്തേക്ക് കൈ പിടിച്ചു കൂട്ടിക്കൊണ്ട് പോയി.

"അമ്മ…. അപ്പ എങ്ങ..?"

💬 Comments

View all comments