0%

Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]

Author : Harry Potter Read All Parts 3.5K

സർവ്വ ശക്തിയും എടുത്തടിച്ചു.

സ്സ്സ്….."ചുടു ചോര അവന്റെ തലയിൽ നിന്നും എന്റെ ദേഹത്തേക്ക് ചീറ്റി.. അവന്റെ തല പൊളിച്ചപ്പോൾ എനിക്ക് കിട്ടിയ സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റില്ല.

ആആആആ…"വേദന കൊണ്ട് മഹേഷ്‌ അലറി വിളിച്ചു. അവന്റെ അലർച്ച കേട്ട രാജയും കിച്ചയും രാഘവനും മല്ലികയും എന്നെ നോക്കി. ചോരയിൽ കുളിച്ചു മരച്ചുവട്ടിൽ കിടക്കുന്ന എന്നെയും തല പൊട്ടി എന്റെ അടുത്തായി മഹേഷിനെയും കണ്ടവർ ഞെട്ടി.

പെട്ടെന്ന് ഞാൻ മഹേഷിന്റെ തല തല്ലിപ്പൊളിച്ച കല്ലുമായി ചാടി എഴുന്നേറ്റു. പക്ഷെ റോഡിൽ വെച്ച് അവർ തലയ്യ്ക്ക് അടിച്ചത് കാരണമോ , ഇത്രയും നേരം തറയിൽ കിടന്നതിന്റെ കാരണം കൊണ്ടോ ബാലൻസ് തെറ്റി ഞാൻ എന്നെ കെട്ടിയിരുന്ന മരത്തിൽ തന്നെ ചാരി നിന്നുപോയി. ആദ്യം എന്നെക്കണ്ടു പതറിപ്പോയ രാഘവനും സംഘവും ഈ സമയം കൊണ്ട് സ്ഥലകാല ബോധത്തിലേക്ക് വന്നു.

ഡാ………"രാഘവൻ എന്നെ നോക്കി അലറി..

ക്ടും…."ഈ കാഴ്ചകൾ കണ്ട സമയം മല്ലികയുടെ കാലുകൾ പിടിച്ചിരുന്ന രാജ കൈകൾ മാറ്റിരുന്നു. എന്നെ കണ്ട് ധൈര്യം തോന്നിയ മല്ലിക രാഘവന്റെ മുഖത്ത് ആഞ്ഞു ആഞ്ഞു ചവിട്ടി. ചവിട്ടേറ്റ രാഘവൻ തെറിച്ചു പിറകിലേക്ക് പോയി.കണ്ണിൽ തന്നെയാണ് രാഘവന് ചവിട്ട് കിട്ടിയത്. മുഖം പൊത്തി അവിടെ തന്നെയവൻ കിടന്നു.ഈ സമയം എഴുന്നേൽക്കാൻ നോക്കിയ  മല്ലികയുടെ മുഖത്ത് കിച്ച ആഞൊരടി കൊടുത്തു.മുഖമടിച്ചു അടി കിട്ടിയതിന്റെ ആഘാദത്തിൽ മല്ലിക ബോധരഹിതയായി..

ഇതിനോടകം ബോഡി ബാലൻസ് കിട്ടി നിവർന്നു നിന്ന ഞാൻ അവരുടെ അടുത്തേക്ക് കുതിച്ചു.കയ്യിൽ കിട്ടിയ ഇരുമ്പ് വടിയുമായി എന്റെ അരികിലേക്ക് രാജ പാഞ്ഞടുത്തു. കയ്യിൽ ഇരുന്ന പാറക്കല്ല് ശക്തിയായി ഞാൻ

💬 Comments

View all comments