0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 2 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 415

കാണുമ്പോൾ ആരായാലും നാണിയ്ക്കുമല്ലോ. അവളും നാണിച്ചു. അവനും നാണമായി. എന്തായാലും സിനിമ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ രണ്ടുപേരും മറ്റൊരു മൂഡിലായിരുന്നു. കോഫി കുടിച്ചുകൊണ്ടിരുന്നപ്പോൾ ഇന്റർവെൽ നേരത്ത് വാങ്ങി പോക്കറ്റിൽ വെച്ചിരുന്ന റോസാപ്പൂ അവൾക്ക് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു, ' ഐ ലവ് യൂ.'
അവൾ ചിരിച്ചു, അവൾക്കും അവനെ ഇഷ്ടമായിരുന്നു. അവൾ അത് പ്രതീക്ഷിച്ചിരുന്നതുമാണ്.  ' ഐ ലവ് യൂ ടൂ,' അവൾ പറഞ്ഞു. അവൻ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു. അവളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നിയെങ്കിലും പരിസരബോധം കാരണം വേണ്ടെന്ന് വച്ചു. അങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് അവരുടെ ഓഫീസിൽ നിന്ന് തിങ്കളാഴ്ച എന്തോ പണി ഏൽപ്പിക്കാൻ വേണ്ടി റോസ്ലിൻ വിളിച്ചത്. റോസ്‌ലിനോട് സംസാരിച്ചു കഴിഞ്ഞു ഫോണ് കട്ട് ചെയ്തതും അവൾ അവളുടെയും അവന്റെയും ഫോൺ എടുത്ത് സ്വിച്ചോഫ് ചെയ്തു.

'ഇന്നത്തേക്ക് നമ്മൾ പിരിയും വരെ ഈ ഫോണ് നമ്മളെ ശല്യം ചെയ്യണ്ട,ഇന്നൊരു സ്പെഷ്യൽ ദിവസമാണ്'

അവൻ ചിരിച്ചു, 'ഉത്തരവ് പോലെ, എന്നാപ്പിന്നെ ഇത് നീ തന്നെ വെച്ചോ.'

അവൻ അവന്റെ ഫോണ് അവളുടെ പേഴ്‌സിൽ ഇട്ടു.

കാപ്പികുടി ഒക്കെ കഴിഞ്ഞ് ഗിഫ്റ്റ് എന്തുവേണമെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ ഐഡിയ ആണ് ഡ്രസ്സ് എടുക്കാം എന്നത്. അങ്ങനെ അവൾക്കൊരു ചുരിദാർ എടുക്കാൻ വേണ്ടി ഒരു റെഡിമെയ്ഡ് ഷോപ്പിലേയ്ക്ക് നടക്കുമ്പോഴാണ് അവൻ അധികം തിരക്കൊന്നുമില്ലാത്ത ചെറിയൊരു ബ്രാൻഡ് ഷോ റൂം കണ്ടത്. അതു കണ്ടപ്പോൾ ദീപുവിന് ഒരു ഐഡിയ തോന്നി. ഓഫീസിലേക്ക് സ്ഥിരം ചുരിദാരിലോ കുർത്തയിലോ ആണ് അവൾ വരുന്നത്. അല്ലാതെ മോഡേണ് വേഷങ്ങൾ ഒന്നിലും കണ്ടിട്ടില്ല. അങ്ങനെ

💬 Comments

View all comments