0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 2 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 413

അവൾക്കും ഇഷ്ടമൊക്കെ തന്നെ ആയിരുന്നു. പക്ഷെ രണ്ടുപേരും കാര്യം പറഞ്ഞില്ല. അവന് പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. അവളാവട്ടെ ആദ്യം അവൻ പറയട്ടെ  എന്ന് വാശിപിടിച്ചു. അങ്ങനെ ഇനി ഇത് പറ യാതെ പറ്റില്ല എന്ന് അവന് മനസ്സിലായി. എങ്ങനെ പറയും എവിടെവെച്ചു പറയും എന്ന ആലോചനയിൽ തല പുകഞ്ഞിരിയ്ക്കുകയായിരുന്നു അവൻ രണ്ടു ദിവസമായി. അങ്ങനെയിരിയ്ക്കെ ഇന്ന് ഉച്ചയ്ക്കാണ് അവളുടെ ബർത്ത് ഡേ ആണെന്ന് അവൻ അറിയുന്നത്. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പരിചയപ്പെട്ട ദിവസം മനസ്സിലാക്കി വെച്ചതിൽ ഡെയ്റ്റും മന്തും മാറിപ്പോയി.

'ഹാപ്പി ബർത്ത് ഡേ' ഐസ് ക്രീം നുണയുന്നതിനിടയിൽ അവൻ പറഞ്ഞു.

'ഇതു മാത്രമേ ഉള്ളോ? ഗിഫ്റ്റ് ഒന്നുമില്ലേ?' അവൾ തമാശയ്ക്ക് ചോദിച്ചു.അപ്പോഴാണ് താൻ എന്തൊരു മണ്ടൻ ആണെന്ന് ദീപുവിന് തോന്നിയത്. കാത്തുകിട്ടിയ ഒരു ചാൻസ് മുന്നിൽ വന്നിട്ട് അത്‌ തിരിച്ചറിയുന്നില്ലല്ലോ. താൻ ചുമ്മാ പറഞ്ഞതാണെന്ന് അവൾ പലവട്ടം പറഞ്ഞെങ്കിലും ഗിഫ്റ്റ് വാങ്ങിയെ തീരൂ എന്ന് അവൻ നിർബന്ധിച്ചു. ആ വകുപ്പിൽ ഒരു ഡേറ്റിങ് ഒപ്പിച്ചെടുക്കാം, അതിനിടയിൽ തന്റെ ഇഷ്ടം പറയാം എന്നായിരുന്നു അവന്റെ പ്ലാൻ.ബർത്ത് ഡേ ദിവസം പ്രാപ്പോസലും, അവൻ ഉള്ളിൽ ചിരിച്ചു.അങ്ങനെയാണ് ഗിഫ്റ്റ് വാങ്ങാൻ വേണ്ടി ദീപു ഹാഫ് ഡേ സിക് ലീവെടുത്ത് അവളെയും കൊണ്ട് ഷോപ്പിംഗ് മോളിൽ കയറിയത്.

ആദ്യം ഒരു സിനിമ, പിന്നെ ഗിഫ്റ്റ് അതായിരുന്നു അവരുടെ പ്ലാൻ. സിനിമ ഏതാണ് എന്നൊന്നും പറയുന്നില്ല, ഏതായാലും അത്യാവശ്യം ലിപ്‌ലോക്കും നല്ലോണം റൊമാൻസും ഉള്ള സിനിമയായിരുന്നു. കാര്യം എത്ര സ്മാർട്ട് ആണെങ്കിലും താൻ ഇഷ്ടപ്പെടുന്ന ആളുടെ കൂടെ ഇരുന്ന് ഇതൊക്കെ

💬 Comments

View all comments