Chapter Title : കൊച്ചിയിലെ കുസൃതികൾ 3 [വെള്ളക്കടലാസ്]
തിരിഞ്ഞുനോക്കി, മുന്നിൽ തെളിഞ്ഞു കത്തുന്ന എൽ.ഇ.ഡി ലൈറ്റിന്റെ വെളിച്ചത്തിൽ "ബാഹുബലി" എന്ന് വലിയ അക്ഷരങ്ങളിൽ പേരെഴുതിയ ആ ഓട്ടോയ്ക്ക് കൈ കാണിക്കുമ്പോൾ അവൻ ഓർത്തത്, "വല്ല എ. ടി. എം ന്റെയും അടുത്ത് നിർത്താൻ പറയാം, അവിടെ നിന്ന് പൈസ എടുത്ത് വല്ല ഹോട്ടലിലും പോയി വയറു നിറച്ചിട്ട് ദീപുവിനെ വിളിക്കാം എന്നാണ്." പക്ഷെ,
ആ ഓട്ടോ നിർത്തിയില്ലെന്ന് മാത്രമല്ല, അവന്റെ ദേഹത്ത് ചളി തെറിപ്പിച്ചുകൊണ്ട് പാഞ്ഞുപോവുകയാണ് ചെയ്തത്. സംഗതി ദീപുവിനെ ഫോണിൽ കിട്ടിയപ്പോൾ ഒരു സമാധാനം ഒക്കെ ആയെങ്കിലും, രാവിലെ തൊട്ടുള്ള യാത്രയും, ക്ഷീണവും, വിശപ്പും കാരണം ബെന്നിയ്ക്ക് ആകെ പൊളിഞ്ഞിരിയ്ക്കുകയായിരുന്നു. എങ്ങനെയെങ്കിലും ദീപുവിന്റെ മുറിയിൽ എത്തി രണ്ടെണ്ണം അടിച്ചിട്ട് കിടക്കാം എന്ന് വെച്ചാൽ ആകെ മൂഞ്ചി. അതും പോരാഞ്ഞിട്ട് മഴയും. അതിന്റെ ഇടയിൽ ആണ് ഇത്. "കുണ്ണ തായോളി, നോക്കീട്ട് പോടാ മൈരേ," ബെന്നി വിളിച്ചു പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞത് കുറച്ച് ഉറക്കെ ആയിപ്പോയോ എന്ന് അവന് സംശയം തോന്നിയത്. ഓട്ടോ അധികദൂരം പോയിരുന്നില്ല. അവൻ നോക്കിനിൽക്കെ പെട്ടെന്ന് ഓട്ടോ ഒന്നു നിന്നു. അതിൽ നിന്ന് ഡ്രൈവർ പുറത്തേയ്ക്ക് തലയിട്ടു.
ബെന്നി ഒന്നു പതറി. എങ്കിലും എന്തിനും റെഡിയായി അവനും നിന്നു. കട്ടത്താടിയും ചുരുണ്ടമുടിയുമുള്ള അയാളുടെ കണ്ണിലെ കലിപ്പ് ആ ഓട്ടോയിലെ മങ്ങിയ വെളിച്ചത്തിലും അവന് കാണാമായിരുന്നു. കാര്യം ബെന്നി അങ്ങനെ പേടിക്കുന്ന കൂട്ടത്തിൽ ഒന്നുമല്ല. നാട്ടിലും കോളേജിലും ഒക്കെ ആയി ഉണ്ടാക്കിയ അടിക്ക് കയ്യും കണക്കുമില്ല. പക്ഷെ ഇത് സീൻ വേറെയാണ്, പരിചയമില്ലാത്ത നാടും റോഡും. എങ്കിലും പേടി മുഖത്ത് കാണിക്കാതെ
💬 Comments
View all comments