Chapter Title : കൊച്ചിയിലെ കുസൃതികൾ 3 [വെള്ളക്കടലാസ്]
അവൻ നിന്നു.
എന്ത് വന്നാലും ഒന്നെങ്കിലും അവനിട്ട് പൊട്ടിക്കും, ബെന്നി ഉറപ്പിച്ചു. ഏതാണ്ടൊരു അരമിനിട്ടോളം അങ്ങനെ നിന്ന ശേഷം ഓട്ടോ ഡ്രൈവർ ചുറ്റും നോക്കി പിന്നെ ബെന്നിയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് വണ്ടി മുന്നോട്ടെടുത്തു. അകന്നുപോകുന്ന ഓട്ടോ നോക്കികൊണ്ട് എന്തുചെയ്യണമെന്നറിയാതെ അല്പനേരം ബെന്നി നിന്നു. ഇനി അവന് വല്ല വട്ടോ മറ്റോ ആണോ ആവോ? ബെന്നി ഓട്ടോ വന്ന ദിശയിലേക്ക് നോക്കി. അവിടെ വീടോ വഴിയോ ഒന്നുമില്ല ഒരു മതിലാണല്ലോ, "ഇവൻ മതിലിന്റെ മോളിലൂടെ ഓട്ടോ പറത്തിയാണോ വന്നതാവോ?" ബെന്നി അങ്ങോട്ട് നടന്നു.
അടുത്തെത്തിയപ്പോഴാണ് അത് മതിലല്ല, പണി നടന്നുകൊണ്ടിരുന്ന ഒരു കെട്ടിടമായിരുന്നു എന്ന് മനസ്സിലായത്. അത്യാവശ്യം മഴ കൊള്ളാതെ കേറി നിൽക്കാൻ പറ്റുന്ന ഒരു കെട്ടിടം കണ്ടപ്പോൾ അവന് ആശ്വാസമായി. ബെന്നി ധൃതി പിടിച്ച് അങ്ങോട്ട് കേറി നിന്നു. നന്നായി കാറ്റുവീശാൻ തുടങ്ങിയപ്പോഴാണ് അവൻ കെട്ടിടത്തിന്റെ പുറം തിണ്ണയിൽ നിന്ന് അകത്തേക്ക് കയറിയത്. അതൊരു രണ്ടുനില കടമുറി ആയിരുന്നു. താഴെയും മുകളിലുമായി രണ്ടോ മൂന്നോ മുറികൾ ഉള്ളത്. ബെന്നി ഒരുവിധം തപ്പിത്തടഞ്ഞ് അകത്തെത്തി. കണ്ണിൽ കുത്തുന്ന ഇരുട്ട്.
അവൻ വാതിലിൽ നിന്നല്പം വിട്ട് ഇരിപ്പുറപ്പിക്കാൻ നോക്കുമ്പോഴാണ് കാലിൽ എന്തോ തടഞ്ഞത്, ഒരു ലൈറ്ററും സിഗരറ്റ് പാക്കറ്റും! ബെന്നിയ്ക്ക് അധികം സമയം വേണ്ടിവന്നില്ല അത് തിരിച്ചറിയാൻ. "ആ ഓട്ടോ ഡ്രൈവർ മൈരന്റെ സ്ഥിരം സ്ഥലം ആണെന്ന് തോന്നുന്നു ഇത്, അധികനേരം ഇവിടെ നിൽക്കുന്നത് പന്തിയല്ല. എന്തായാലും അവനെക്കൊണ്ട് എന്തെങ്കിലുമൊക്കെ ഉപകാരം ഉണ്ട്. " ബെന്നി ലൈറ്റർ കത്തിച്ച് ഒരു വലിക്ക് തീകൊടുത്തു. ആദ്യത്തെ പഫ് എടുക്കുമ്പോൾ ലൈറ്ററിന്റെ വെളിച്ചത്തിൽ അവൻ
💬 Comments
View all comments