Chapter Title : കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]
തോന്നി. അവളുടെ കണ്ണുകൾ അടഞ്ഞു , ബോധം മറിഞ്ഞു.
അവൾക്ക് ബോധം വരുമ്പോൾ അവൾ ആശുപത്രിയിൽ ആയിരുന്നു. അവളുടെ അടുത്തു തന്നെ ശോഭ നിൽപ്പുണ്ട്, കൂടെ ടീം ലീഡ് വീണയും, എഛ് ആറിലെ രാജേഷും, പിന്നെ ജോർജും, ഗോപികയും. അശ്വതി കണ്ണുതുറന്നത് കണ്ട് എല്ലാവരും അവളുടെ ചുറ്റും കൂടി. ശോഭയെ നോക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. ജോർജ് പോയി ഡോക്ടറെ വിളിച്ചുകൊണ്ട് വന്നിരുന്നു. ഡോക്ടർ അവളുടെ അടുത്തിരുന്ന് പരിശോധിച്ച ശേഷം ചോദിച്ചു,"ഇപ്പോൾ എങ്ങനെ ഉണ്ട്? കുഴപ്പമൊന്നുമില്ലല്ലോ" "ഇല്ല," അവൾ തലയാട്ടി. "ബി പി കുറഞ്ഞതാണ് പേടിയ്ക്കാൻ ഒന്നുമില്ല ഡ്രിപ്പ് ഇട്ടിട്ടുണ്ട്. അതു കഴിയുമ്പോൾ പോകാം ട്ടോ." അവൾ കയ്യില് കേറ്റിയ സിറിഞ്ചിലേക്കും മുകളിലെ ഗ്ലൂക്കോസ് കുപ്പിയിലേക്കും നോക്കി.എങ്ങിനെ ബിപി കുറയാതിരിക്കും? അശ്വതി മര്യാദക്ക് ഒന്നു ഭക്ഷണം കഴിച്ചിട്ടോ ഉറങ്ങിയിട്ടോ ദിവസങ്ങളായി. പോരാത്തതിന് രാവിലത്തെ യാത്രയും. "ആ ഡ്രിപ്പ് തീരുമ്പോഴേക്കും ആരെങ്കിലും പോയി ബിൽ ഒക്കെ അടച്ചു വന്നേക്കു," അത്രയും പറഞ്ഞ് ഡോക്ടർ പുറത്തേയ്ക്ക് നടന്നു. ഡോക്ടർക്ക് പുറകെ ബിൽ അടയ്ക്കാനായി ശോഭയും പുറത്തിറങ്ങി. "ആ ബിൽ ഒക്കെ പിന്നെ വന്ന് എഛ് ആർ സെക്ഷനിൽ കൊടുത്തോളൂ. ഇൻഷുറൻസ് റീ ഇമ്പഴ്‌സ് ചെയ്യാം," വീണ പറഞ്ഞു. അശ്വതി വീണ്ടും തലകുലുക്കി. "എന്നാ പിന്നെ വേറൊന്നുമില്ലെങ്കിൽ ഞങ്ങൾ പോട്ടെ. അശ്വതി ഒരു കാര്യം ചെയ്യൂ 2 ദിവസം റെസ്റ്റ് എടുത്തോളൂ. ഞാൻ ടീമിൽ പറഞ്ഞുകൊള്ളാം." "ശരി ," അവൾ തലകുലുക്കി. വീണയും രാജേഷും ബാക്കിയുള്ളവരോട് യാത്ര ചോദിച്ചിട്ട് പുറത്തിറങ്ങി. ശോഭ ബിൽ പേ ചെയ്ത് വരുമ്പോഴേക്കും ഡ്രിപ് തീർന്നിരുന്നു. അശ്വതി
💬 Comments
View all comments