Chapter Title : കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]
കിടക്കയിൽ എഴുന്നേറ്റിരുന്ന് ഗോപികയോട് സംസാരിക്കുകയായിരുന്നു. ശോഭ വന്നതോടെ അവൾ പെട്ടെന്ന് സൈലന്റ് ആയി. "കഴിഞ്ഞോ ഗ്ലൂക്കോസ്?" ശോഭ ചോദിച്ചു. "കഴിഞ്ഞു ചേച്ചീ, നഴ്‌സ് വന്ന് എല്ലാം ഊരിവെച്ച് പോയി," ഗോപിക ഗ്ലൂക്കോസ് സ്റ്റാൻഡിലേക്ക് വിരൽ ചൂണ്ടി. "ജോർജ് വണ്ടി എടുക്കാൻ പോയിട്ടുണ്ട്.നമ്മൾ ചേച്ചി വരാൻ കാക്കുകയായിരുന്നു. അവർ ഇറങ്ങി. താഴെ ജോർജ് മുൻവശത്ത് തന്നെ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അവർ കയറിയതും വണ്ടി മുന്നോട്ട് നീങ്ങി, ഹോസ്പിറ്റൽ ഗെയ്റ്റും കടന്ന് റോഡിലേക്ക്.
ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നിൽ ജോർജ് വണ്ടി നിർത്തിയപ്പോൾ ശോഭ ജോർജിനോടും ഗോപികയോടും യാത്രപറഞ്ഞ് ഇറങ്ങിയതിന് ശേഷം അശ്വതിയെ നോക്കി പറഞ്ഞു, "ഇറങ്ങ്." അവളുടെ ശോഭേച്ചിയുടെ ആ ആജ്ഞയെ അനുസരിക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. സ്‌കൂളിൽ നിന്ന് അമ്മ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്ന കുട്ടിയെപ്പോലെ അവൾ പുറത്തിറങ്ങി. ശോഭ അശ്വതിയുടെ ബാഗ് കയ്യിലെടുത്തു. മറു കൈകൊണ്ട് അവളുടെ കൈപിടിച്ച് മുന്നോട്ട് നടന്നു. ശോഭ അവളേയും കൊണ്ട് നേരെ ശോഭയുടെ മുറിയിലേക്കാണ് കയറിയത്. വാതിൽ തുറന്ന് അകത്തു കയറി വാതിലടച്ച് അവളുടെ ബാഗ് താഴെ വെച്ച് ലൈറ്റിട്ടു ശേഷം അവൾക്ക് നേരെ തിരിഞ്ഞു നിന്നു. ശോഭയുടെ നോട്ടം അശ്വതിയ്ക്ക് താങ്ങാനായില്ല. അവൾ താഴേക്ക് നോക്കിനിന്നു. ""ചേച്ചി എനിക്ക് തെറ്റ് പറ്റിയിരിയ്ക്കുന്നു. വലിയ തെറ്റ്...." ആ വോയ്‌സ് മെസ്സേജ് കേട്ടിട്ടാണ് അശ്വതി തലപൊക്കി നോക്കിയത്. ശോഭ ഫോണുയർത്തി പിടിച്ചിരിക്കുന്നു. അശ്വതിയ്ക്ക് താൻ ഉരുകി പോവുകയാണെന്ന് തോന്നി. അവൾ താഴേയ്ക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറയാൻ തുടങ്ങി, "അതു പിന്നെ ചേച്ചീ..." അവൾ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ശോഭ വന്ന് അവളുടെ താടി ഉയർത്തി.
💬 Comments
View all comments