Chapter Title : കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]
ഉണ്ട്. പാലക്കാട് ടൗണിൽ." "ആണോ. ഞാൻ ടൗണിൽ നിന്ന് ഒരു പത്തുമുപ്പത് കിലോമീറ്റർ ഉള്ളിലാണ്. ചേച്ചി ജോലി ചെയ്യുന്നുണ്ടോ?" "ഇതുവരെ ഇല്ലായിരുന്നു. ഇപ്പൊ ഒരു ഹോസ്റ്റൽ തുടങ്ങാൻ പോകുന്നു. മോൾ എവിടെയാണ് നിൽക്കുന്നെ? മോൾക്ക് താത്പര്യമുണ്ടെങ്കിൽ വന്നുനോക്ക്," ശോഭ അവരുടെ ഹോസ്റ്റലിന്റെ ഒരു കാർഡ് അവൾക്ക് നേരെ നീട്ടി, "സംഗീത വർക്കിങ് വിമൻസ് ഹോസ്റ്റൽ" "തേടിയ വള്ളി കാലിൽ ചുറ്റി," അവൾ മനസ്സിലോർത്തു. അങ്ങനെയാണ് അവളുടെ ജീവിതത്തിലേക്ക് ശോഭ എത്തിയത്. അത്ര നേരത്തെ പരിചയംകൊണ്ടുതന്നെ അവൾക്ക് ശോഭയെ ഇഷ്ടമായി. കാർഡിലെ നമ്പറിൽ വാട്ട്സപ്പ് ചെയ്താൽ ഹോസ്റ്റലിന്റെ ലൊക്കേഷൻ ഷെയർ ചെയ്യാമെന്നും. പിറ്റേന്ന് ഹോസ്റ്റലിൽ വെച്ച് കാണാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത് . വന്നു കണ്ടപ്പോൾ തന്നെ അശ്വതിക്ക് സ്ഥലം ഇഷ്ടമായി. നഗരത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ് ഐടി പാർക്കിൽ നിന്ന് ഏറെ അകലെ അല്ലാതെ വൃത്തിയും , ചുറ്റുമതിലും, സെക്യൂരിട്ടിയുമൊക്കെ ഉള്ള ഒരു സ്ഥലം.അതും ഒരു റെസിഡൻഷ്യൽ ഏരിയയിൽ.
മൂന്നു നിലകളിൽ 30 മുറികളിലായി നിലവിൽ 50 പേര്. അറ്റാച്ച്ഡ് ബാത്റൂമുകൾക്ക് പുറമെ കുളിയ്ക്കാനും അലക്കാനും ഒക്കെ സൗകര്യമുള്ള ഒരു കോമൺ ബാത്രൂം സെറ്റ്. ജനറേറ്റർ സൗകര്യം. പൊതു അടുക്കള. അവൾക്ക് രണ്ടാമതൊന്നാലോചിയ്ക്കേണ്ടിവന്നില്ല അവിടെ കയറാൻ. ഹോസ്റ്റലിൽ കയറിയതോടെ അശ്വതി ശോഭയുമായി അടുത്തു.
ഓഫീസ് കഴിഞ്ഞുവന്നാൽ അവൾ നേരെ ശോഭ ഇരിയ്ക്കുന്ന ഹോസ്റ്റൽ വാർഡന്റെ മുറിയിലേക്ക് ചെല്ലും.പിന്നെ ഒരേ കത്തിയാണ്. ഒരേ കോമ്പൗണ്ടിൽ തന്നെ വീടുണ്ടെങ്കിലും ശോഭ പകൽ മുഴുവൻ ഹോസ്റ്റലിൽ തന്നെയായിരിക്കും, രാത്രി കിടക്കാൻ വേണ്ടി മാത്രം വീട്ടിൽ പോകും, അതും ചിലദിവസം മാത്രം. ശോഭയുടെ വീട്ടിൽ ഭർത്താവ് മോഹനനും പിന്നെ വീട്ടിലെ പണിയൊക്കെ ചെയ്യാനും, മോഹനന്റെ കാര്യങ്ങൾ നോക്കാനുമായി അകന്ന ബന്ധത്തിലുള്ള ഒരു പെണ്ണ്, സ്നേഹയും മാത്രമാണ് ഉണ്ടായിരുന്നത്. മോഹനൻ പതിനഞ്ച് കൊല്ലമായി വീൽചെയറിലാണ്. ഗള്ഫിലായിരുന്നപ്പോ ഒരു അപകടം പറ്റി അരയ്ക്ക് കീഴ്പോട്ട് തളർന്നതാണ്.
മകൾ അനുഷ ബാംഗ്ലൂർ പഠിയ്ക്കുകയാണ്, അതുകൊണ്ടുതന്നെ ശോഭയ്ക്കും അശ്വതിയുടെ കമ്പനി ഉപയോഗമായി. വീക്കെൻഡ് ഒക്കെ അശ്വതി നാട്ടിൽ പോയിട്ടില്ലെങ്കിൽ നേരെ ശോഭയുടെ വീട്ടിലേക്ക് ചെല്ലും. ശോഭ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിയ്ക്കും. പിന്നെ അവർ
💬 Comments
View all comments