Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]
"അയ്യേ എന്നിട്ടോ? പാവങ്ങൾ!"
"അത്ര പാവങ്ങൾ ഒന്നുമല്ല. അവന്മാർ ആത്മാർത്ഥ പ്രേമം ആയി കൂടിയതോന്നുമല്ല. അതല്ല അതിലെ ഹൈലൈറ്റ്. ആദ്യം പറഞ്ഞ രണ്ടുപേരും അടുത്ത ചങ്ങാതിമാരും റൂം മേറ്റ് ഒക്കെ ആയിരുന്നു. അവർ പോലും അറിയാതെ അവൾ ഒരേ സമയം രണ്ടുപേരുടെ കൂടെയും കറങ്ങിനടന്നിരുന്നു." "ശ്ശോ. എന്നിട്ട് എന്തുണ്ടായി?" "ഒന്നും ഉണ്ടായതൊന്നുമില്ല. അവന്മാരും ഇതത്ര സീരിയസ് ആയ ഒരു റിലേഷൻ ആയി കണ്ടിട്ടില്ലാത്തതുകൊണ്ട് വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല. അതുവരെ പരസ്പരം അറിയാതെ ജിൻസിയുടെ കൂടെ വേറെ വേറെ കൊഞ്ചിക്കുഴയുകയും കെട്ടിമറയുകയും ചെയ്തിരുന്ന അവർ രണ്ടുപേരും അന്നുമുതൽ ഇതൊക്കെ ഒന്നിച്ച് ചെയ്യാൻ തുടങ്ങി." "അയ്യേ, അനാവശ്യം!"
"താളവട്ടത്തിൽ ജഗതി പറയുന്നപോലെ, നിന്റെ അനാവശ്യം, അവരുടെ അത്യാവശ്യം," ബെന്നി ചിരിച്ചു. "അയ്യേ, എന്നാലും!" "ഞാൻ പറയും അവർ മൂന്നുപേർക്കും ബുദ്ധിയുണ്ടെന്ന്" "അതെന്താ?"
"പരിശുദ്ധ പ്രേമം എന്നൊക്കെ പറയുന്നത് നമ്മൾ പറഞ്ഞുണ്ടാക്കുന്ന തട്ടിപ്പാണ്. അവർക്ക് അത് അറിയാവുന്നതുകൊണ്ട് അവളെ കൊന്നില്ല, തമ്മിൽ അടിച്ചിട്ട് ചത്തുമില്ല. പകരം അവർക്ക് സന്തോഷം കിട്ടുന്ന തരത്തിൽ ജീവിച്ചു."
രേഷ്മ ഒന്നും പറയാതെ ആളൊഴിഞ്ഞ റോഡിലേക്ക് നോക്കിയിരുന്നു. അവളുടെ മനസ്സിൽ അപ്പോൾ ജിൻസിയും ജിൻസിയുടെ രണ്ടു കാമുകന്മാരുമായിരുന്നു.
അധികം വൈകാതെ വണ്ടി ഹോസ്റ്റലിന്റെ മുന്നിലെത്തി. രേഷ്മ നോക്കി സമയം ഏതാണ്ട് പതിനൊന്നേ മുക്കാൽ ആയിരിയ്ക്കുന്നു. "പണി കിട്ടി," അവൾ മനസ്സിലോർത്തു. "പതിനൊന്നര കഴിഞ്ഞ് അഞ്ചുമിനിറ്റ് കഴിഞ്ഞാൽ പോലും ആ സെക്യൂരിറ്റി അകത്തേയ്ക്ക് കടത്തിവിടില്ല. അതുകൊണ്ടാണല്ലോ അപർണ രാത്രി മതിൽ ചാടി വരുന്നത്." അവൾ അപർണ്ണയുടെ കാര്യം ആലോചിച്ചപ്പോൾ അവളെ ഒന്നുകൂടി വിളിച്ചുനോക്കാൻ വേണ്ടി രേഷ്മ ഫോണ് എടുത്തു. അതാ അതിൽ അപർണ്ണയുടെ ഒരു മിസ്ഡ് കോൾ ഉണ്ട്. " അപർണ്ണയെ വിളിച്ചു. "ഇല്ല എടുക്കുന്നില്ല"
"എന്തുപറ്റി?" രേഷ്മയുടെ മുഖത്തെ ടെൻഷൻ കണ്ട ബെന്നി ചോദിച്ചു. "അല്ല, ആ വളഞ്ഞവഴി എനിക്ക് അറിയില്ല. അറിയാവുന്നവളെ വിളിച്ചിട്ട് എടുക്കുന്നുമില്ല." "ടെൻഷൻ ആവണ്ട. നമുക്ക് ആ വഴി ഒന്ന് തപ്പി നോക്കാം"
അവർ വണ്ടി ഒരു ഇരുട്ടിലേക്ക് മാറ്റിയശേഷം പുറത്തിറങ്ങി. ഹോസ്റ്റലിന്റെ പുറകിലൂടെ പോകുന്ന നടവഴി അവൾക്ക് വലിയ പരിചയമില്ലെങ്കിലും രേഷ്മ
💬 Comments
View all comments