0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 750

കേറാം." "ശരി വേണ്ടെങ്കിൽ വേണ്ട. ഞാൻ പറഞ്ഞെന്നു മാത്രം. എന്തായാലും നീ വഴിയിൽ പെട്ടുപോവില്ല," ബെന്നി പറഞ്ഞു. അവൾ ചിരിച്ചു.

"നീ ചെലപ്പോ ഭയങ്കര റൂഡ് ആണ്," കുറച്ചുനേരം റോഡിൽ നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു. "അതെന്താ അങ്ങിനെ പറഞ്ഞത്?"

"അല്ല, നീ അവിടെ ഇരിയ്ക്കുമ്പോ പറഞ്ഞില്ലേ, പെണ്ണുങ്ങൾ തേയ്ക്കാൻ വേണ്ടി ആണ് ആലോചിയ്ക്കുന്നതെന്ന്." "നിന്നെപ്പോലെ കാണാൻ ഭംഗിയുള്ള പെണ്ണുങ്ങൾ... അങ്ങനെയാണ് ഞാൻ പറഞ്ഞത്." "ഒന്നു പോ കളിയാക്കാതെ," രേഷ്മ അത് പറയുമ്പോൾ കാർ മെയിൻ റോഡിലേയ്ക്ക് തിരിഞ്ഞുകയറുകയായിരുന്നു.

"കളിയാക്കിയതല്ല, നീ ലുക്കല്ലേ... നിന്നോട് കുറേ പേരെങ്കിലും പറഞ്ഞുകാണുമല്ലോ." രേഷ്മയുടെ മുഖം ഒരിയ്ക്കല്കൂടി നാണംകൊണ്ട് ചുവന്നുതുടുത്തു. "സത്യം പറ, ദീപു എത്രാമത്തെ ലൈൻ ആണ്?" "സത്യം എനിക്ക് വേറെ ലൈൻ ഒന്നും ഇല്ല. " "എനിയ്ക്ക് വിശ്വസിയ്ക്കാൻ പറ്റുന്നില്ല. " "ഞാൻ പഠിച്ചത് ഗേൾസ് കോളേജിലാ."

"ആ അങ്ങനെ പറ, ഞാനും വിചാരിച്ചു. അല്ല എന്നാലും പുറത്തൊക്കെ കാണുമല്ലോ." "ഹേയ് ഇല്ല, ഞാൻ അങ്ങനെ അധികം പുറത്തൊന്നും പോയിരുന്നില്ല," അവൾ അത്രമാത്രം പറഞ്ഞു. "ഓ ഋഷ്യശൃംഗന്റെ പെൺരൂപം ആണല്ലേ!" രേഷ്മ പിന്നെയും ചിരിച്ചു.

"ഞങ്ങളൊക്കെ പഠിയ്‌ക്കുമ്പോൾ നിന്റെ പകുതി ലുക്ക് ഇല്ലാത്ത പെണ്ണുങ്ങൾക്ക് വരെ ഒരേ സമയം ഒന്നിലധികം ലൈൻ ഉണ്ടായിരുന്നു," ബെന്നി പറഞ്ഞു. "ചുമ്മാ" "സത്യം. ഉദാഹരണത്തിന് ആലപ്പുഴക്കാരി ഒരു ജിൻസി ഉണ്ടായിരുന്നു. കാണാൻ നിന്റെ അത്രയൊന്നും ഇല്ല. മെലിഞ്ഞുണങ്ങി പൊക്കം കുറഞ്ഞ ഒരുത്തി. ആകെപ്പാടെ മുഖം നമ്മുടെ സിനിമാനടി അമലാപോളിന്റെ ചെറിയൊരു കട്ട് ഉണ്ട്. മുഖം മാത്രം.അവൾ ഒരേ സമയം രണ്ടുപേരുമായി പ്രേമം ഉണ്ടായിരുന്നു."

💬 Comments

View all comments