Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]
"അത് ശരിയാണല്ലോ," അവളോർത്തു. പെട്ടെന്ന് അവൾക്കൊരു വഴി തെളിഞ്ഞു. " എനിക്ക് അകത്തുകടക്കാം, " രേഷ്മ പറഞ്ഞു. ബെന്നി അവളെ നോക്കി. "ടെറസിലേക്കുള്ള ഗ്രില്ലിന്റെ ലോക്ക് കേടായിട്ട് രണ്ടു ദിവസമായിട്ടുണ്ട്. ആരും അത് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിപ്പോ ജസ്റ്റ് ബോൾട്ട് ഇട്ടു വെച്ചിട്ടേ ഉള്ളൂ. എനിക്ക് പുറത്തുനിന്ന് കൈയിട്ട് തുറക്കാൻ പറ്റും. അകത്തു കടന്നാൽ സ്റ്റയേഴ്‌സ് ആണ്. അത് നേരെ ടി വി റൂമിനടുത്തെത്തും. ആ ഇടനാഴിയുടെ മറ്റേ അറ്റത്താണ് എന്റെ മുറി. പക്ഷേ ഒരു പ്രശ്നമുണ്ട് , നമ്മൾ ആദ്യം ടെറസിൽ എത്തണം."
"ഞാൻ ഒന്ന് നോക്കിയിട്ട് വരാം," അത്രയും പറഞ്ഞുകൊണ്ട് ബെന്നി സൺ ഷെയ്ഡിലേക്കിറങ്ങി. അൽപ സമയത്തിനകം തിരിച്ചു വന്ന അവൻ ബാൽക്കണിയിൽ കിടന്ന പഴയ ഇരുമ്പു കസേരയെടുത്ത് വീണ്ടും സൺ ഷെയ്ഡിലേക്കിറങ്ങി നടക്കുമ്പോൾ അവളോട് പറഞ്ഞു, "വാ, ഒരു വഴിയുണ്ട്." സാൺ ഷെയ്ഡിൽ കെട്ടിടത്തിന്റെ മറുഭാഗത്ത് എത്തിയ ബെന്നി അവിടെ മൂന്നാല് ഹോളോബ്രിക്കുകൾ കിടക്കുന്ന കോർണറിൽ നിന്ന ശേഷം അതിനടുത്തായി കസേര വെച്ചശേഷം അവളോട് പറഞ്ഞു, "ഞാൻ നിന്നെ പൊക്കി മുകളിൽ എത്തിയ്ക്കാം. നിന്റെ ബാഗ് ബാൽക്കണിയിൽ വെച്ചിട്ടുണ്ട്. മുറിയിലെത്തിയാൽ വാതിൽ തുറന്ന് എടുത്തോ.
നീ മുറിയിൽ വന്നെന്ന് ഉറപ്പായാൽ മാത്രേ പോകൂ.ഞാൻ കാറിൽ വെയ്റ്റ് ചെയ്യാം. മുറിയിൽ എത്തിയിട്ട് എന്നെ വിളിച്ചാൽ മതി." അവൻ അവളുടെ ഫോണിൽ തന്റെ നമ്പർ ഡയൽ ചെയ്തു. അതിനു ശേഷം കുനിഞ്ഞിരുന്ന് അവളോട് തോളത്ത് കയറാൻ പറഞ്ഞു.അവളെ തോളത്ത് കയറ്റിക്കൊണ്ട് അവൻ ആദ്യം ഹോളോബ്രിക്സിലും പിന്നെ കസേരയിലും കയറി നിന്നു. അതോടെ രേഷ്മയ്ക്ക് മുകളിലെ സൺ ഷെയ്ഡിൽ പിടുത്തം കിട്ടി.
പിന്നെ ബെന്നി അവളുടെ ചന്തി താങ്ങിക്കൊണ്ട് മുകളിലേക്ക് തള്ളി. അവൾ ഒരു വിധം മുകളിലെ സൺ ഷെയ്ഡിൽ കയറിപ്പറ്റി. പിന്നെ ടെറസിലേക്ക് കുറഞ്ഞ ഉയരമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ടെറസ്സിലേക്ക് കയറിയ അവൾ ഗ്രില്ലിനടുത്തേയ്ക്ക് നടന്നപ്പോൾ ബെന്നി തിരിച്ച് ബാൽക്കണി വഴി സൺ ഷെയ്ഡിലേക്കും, അവിടെ നിന്ന് മതിലിലേക്കും, അതിൽ നിന്ന് താഴേയ്ക്കും ഒരു വിധത്തിൽ ഇറങ്ങിനടന്നു.
ബെന്നി കാറിനടുത്തെത്തും മുൻപുതന്നെ അവന്റെ ഫോണ് വൈബ്രെറ്റ് ചെയ്തു.
💬 Comments
View all comments