Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]
അവളുടെ കൂടെ ഫ്രണ്ട്സ് ആവുന്നു. ആദ്യമെല്ലാം ഗ്രൂപ്പിലെ ബർത്ത് ഡേ പാർട്ടികൾക്ക് കൂടി വിദ്യ ക്ഷണിയ്ക്കപ്പെടുന്നു. പിന്നീട് എല്ലാ മാസവും ഒരു ദിവസം ഗാങ് ഒന്നിച്ചുപോയി എവിടെയെങ്കിലും നല്ല ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്ന പരിപാടിയിലേക്കും അവൾ വിളിക്കപ്പെടുന്നു. ക്രമേണ വീക്കെൻഡുകൾ കൂടി അവൾ ആ ഗാങ്ങിന്റെ ഒപ്പം ചെലവഴിക്കാൻ തുടങ്ങുന്നതോടെ വിദ്യയുടെ പെരുമാറ്റവും കുറശ്ശേ ആയി മാറിവരുന്നുണ്ട്. വിഷ്ണു പരിചയപ്പെടുന്ന സമയത്ത് ചുരിദാർ അല്ലാതെ മറ്റൊരു വേഷവും ഇടാത്ത ആൾ പിന്നെ പിന്നെ ജീൻസും ടി ഷർട്ടും ആവുന്നു.
വിഷ്ണുവിന്റെ കൂടെ സിനിമയ്ക്ക് പോയിരുന്നപ്പോൾ ക്‌ളാസ് കട്ട് ചെയ്യാനോ വൈകുന്നേരം കുറച്ചുപോലും ലേറ്റ് ആകാനോ സമ്മതിക്കാതിരുന്നിരുന്ന വിദ്യ ഇവർ കൂടെ കൂടിയതോടെ ക്ലാസിൽ കേറാനോ, രാത്രി ഹോസ്റ്റലിൽ കേറാനോ താത്പര്യമില്ലാത്തവളാവുന്നു. പണ്ട് കള്ളുകുടിയ്ക്കുന്നവരെ ദൂരെ നിന്ന് കണ്ടാൽ തന്നെ കലിപ്പിട്ടിരുന്നവൾ പിന്നെപ്പിന്നെ ചില ദിവസങ്ങളിൽ ബിയർ നുണയാൻ തുടങ്ങുന്നു. കഥ അത്രയും ആയിട്ടെ ഉണ്ടായിരുന്നുള്ളൂ. ദീപു ബാക്കി ഭാഗം വായിക്കാൻ തുടങ്ങി, "ആയിടയ്ക്കായാണ് വിഷ്ണുവിന് ഒരു എക്സാം എഴുതാൻ മറ്റൊരു കോളേജിലേക്ക് പോകേണ്ടി വരുന്നത്. എക്സാം രാവിലെ 8 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്നതിനാൽ വിഷ്ണു തലേ ദിവസം തന്നെ പോയിരുന്നു.
എന്നാൽ അവൻ അവിടെയെത്താറായപ്പോഴാണ് അന്ന് പ്രഖ്യാപിച്ച ഹർത്താൽ കാരണം എക്സാം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു എന്ന അറിയിപ്പ് അവന് കിട്ടുന്നത്. പുതുക്കിയ തീയതി നിശ്ചയിച്ചിട്ടില്ലാത്തതിനാലും, പിറ്റേന്നത്തെ ഹർത്താലിൽ കുടുങ്ങിപ്പോകാതിരിക്കാനും അവൻ അന്നുതന്നെ മടങ്ങുകയാണ് ഉണ്ടായത്. ഫോണിന്റെ ചാർജ് തീർന്ന് ഓഫാകും വരെ എക്സാം മാറ്റിവെച്ച കാര്യവും, താൻ തിരിച്ചുവരികയാണ് വാതിൽ അടയ്ക്കരുത് എന്ന കാര്യവും അറിയിക്കാൻ വേണ്ടി അവൻ കൂട്ടുകാരെ മാറി മാറി വിളിച്ചെങ്കിലും ആരും എടുത്തിട്ടില്ലായിരുന്നു. കള്ളുകുടിയ്ക്കുമ്പോൾ അത് പതിവായിരുന്നു.
വിദ്യ നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞതുകൊണ്ടാണ് വിഷ്ണു അവളെ വിളിക്കാഞ്ഞത്. അവസാനത്തെ ബസ്സിൽ വന്നിറങ്ങിയ വിഷ്ണു താമസിച്ചിരുന്ന വീടിന്റെ മുറ്റത്തെത്തിയപ്പോഴേക്കും സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു. രാത്രി ഇനിയാരെയും ഉണർത്തേണ്ട എന്ന് കരുതി അവൻ ബെല്ലടിയ്ക്കാനോ കതകിൽ മുട്ടാനോ മിനക്കെടാതെ അവൻ സൈഡിലുള്ള സ്റ്റയർകെസ് വഴി തന്റെ മുറിയുടെ സ്പെയർ ഡോർ വരെ എത്തി.
💬 Comments
View all comments