Chapter Title : കൊച്ചിയിലെ കുസൃതികൾ 6 [വെള്ളക്കടലാസ്]
സ്വത്തുമെല്ലാം വിറ്റ് തന്റെ അനുജന്മാരെ എല്ലാം നല്ല നിലക്ക് പഠിപ്പിയ്ക്കുകയും, അനിയത്തിമാരെ നല്ല നിലയിൽ കല്യാണം കഴിപ്പിയ്ക്കുകയും ചെയ്തതുകൊണ്ട് സ്വന്തം മക്കൾക്ക് വേണ്ടി കാര്യമായി ഒന്നും കരുതി വെച്ചിരുന്നില്ല, ക്ഷേത്രത്തിലെ ശാന്തിപ്പണി ഒഴികെ.
അവന്റെ അച്ഛൻ നാരായൺ ശ്രീനിവാസ ഭട്ടും അതേ സ്വഭാവക്കാരൻ ആയിരുന്നു. പോരാത്തതിന് അല്പസ്വല്പം മദ്യസേവയും കൂടി ആയപ്പോൾ കുടുംബം കഷ്ടപ്പാടിലായി. ആസ്ത്മ രോഗിയായ അമ്മ രാധയും, അമ്മമ്മ മരിച്ചതിന് ശേഷം കഴിഞ്ഞ 15 വർഷമായി അവരോടൊപ്പം ജീവിക്കുന്ന ,29 വയസ്സായിട്ടും ജാതക പ്രശ്നവും, വിദ്യഭ്യാസക്കുറവും കാരണം കല്യാണമായിട്ടില്ലാത്ത അമ്മയുടെ ഏക അനിയത്തി രോഹിണിയും, പത്താം കളാസ്സിൽ പഠിക്കുന്ന അനിയത്തി ആദ്യയും അടങ്ങിയ ആ കുടുംബത്തിന്റെ ഒരേയൊരു പ്രതീക്ഷയായിരുന്നു അജിത്.
അതുകൊണ്ടുതന്നെ അവൻ നന്നായി പഠിച്ചു, എഴുതിയ പരീക്ഷയെല്ലാം നല്ല മാർക്കോടെ പാസ്സായി. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ നല്ല മാർക്കോടെ പാസ് ആയിട്ടും സയൻസ് ഗ്രൂപ്പ് എടുക്കാഞ്ഞത് അത് പഠിക്കാൻ വേണ്ട ചെലവ് ഓർത്തിട്ടുമാത്രമാണ്. പ്ലസ് ടൂ കഴിഞ്ഞ് അടുത്തുള്ള പട്ടണത്തിൽ ഉള്ള സർക്കാർ കോളേജിൽ ബികോമിന് ചേരാൻ തയ്യാറെടുക്കുമ്പോഴാണ് അവരുടെ ഒരകന്ന ബന്ധു പുള്ളിയുടെ ഒരു പരിചയകാരന്റെ മകൻ ചേർന്ന കോളേജിന്റെ കാര്യം പറയുന്നത്.
നാട്ടിൽ നിന്ന് അത്യാവശ്യം ദൂരെയാണെങ്കിലും അവിടെ കുറഞ്ഞ വരുമാനവും, നല്ല മാർക്കുമുള്ള കുട്ടികൾക്ക് വലിയൊരു തുക സ്കോളർഷിപ്പോടുകൂടെ സീറ്റ് റിസർവേഷൻ ഉണ്ടെന്ന് കേട്ടപ്പോൾ അതൊന്ന് അന്വേഷിക്കാതെയിരിക്കാൻ അജിത്തിനായില്ല.
ഒന്നു രണ്ടു വർഷം മുൻപ് തുടങ്ങിയ ഈ കോളേജിന്റെ പേര് അവൻ അപ്പോൾ തന്നെ കെട്ടിട്ടുണ്ടെങ്കിലും അവിടെയൊക്കെ വലിയ ഫീസ് ആവുമെന്നോർത്ത് അന്വേഷിക്കാതെ ഇരുന്നതാണ്. അന്വേഷിച്ചപ്പോൾ സംഗതി സത്യമായിരുന്നു
💬 Comments
View all comments