Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]
"ഓ അപ്പൊ ഇവർ ഇപ്പൊ സിനിമയും ചെയ്യുന്നുണ്ടോ?
"ഇപ്പൊ ഇല്ല. അവിടുന്ന് നിർത്തി പോരേണ്ടി വന്നു ഇവർക്ക്. അന്ന് ഞാൻ ആണ് ഇവിടെ ഭുവന് എന്റെ ഒരു റെക്കമെന്റേഷനിൽ ഒരു പണി ഒപ്പിച്ചുകൊടുത്തത്."
അപ്പോഴേക്കും ഭുവൻ ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് വന്ന് കസേരയിൽ ഇരുന്നു.
"നമസ്കാരം. ഞാൻ അജിത്. ഞാനാണ്..." അവൻ ചായ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.
"മനസ്സിലായി മോനെ..." മുഴുമിപ്പിക്കും മുൻപ് അയാൾ ഇടപെട്ടു.
"ചേട്ടൻ എന്ത് ചെയ്യുന്നു?"
"ഓ കനപ്പെട്ട പണിയൊന്നും ചെയ്തൂട മോനെ. എല്ലുമുഴുവൻ പൊട്ടി ഉള്ളിൽ മൊത്തം കമ്പിയാണ്."
"ആ ഇയാൾ ഇവിടെ വന്ന് മൂന്നാലുപണി മാറി മാറി ചെയ്തിരുന്നു. ഒന്നും ശരിയായില്ല. അവസാനം ഇവിടെ വന്നതിന്റെ അടുത്തകൊല്ലം കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് വീണ് വലിയ അപകടമോക്കെ പറ്റിയിരുന്നു.ഒരുകൊല്ലത്തോളം കിടക്കയിൽ തന്നെ ആയിരുന്നു. ഇയാൾക്ക് പണിക്ക് പോകാൻ പറ്റാതെ ആയതോടെയാണ് ഗീത വീട്ടുപണിക്കൊക്കെ പോയിത്തുടങ്ങിയത്" പറഞ്ഞത് ഗണേശാണ്.
"ശ്ശോ എന്നാലും സിനിമയിൽ ഒക്കെ കയറേണ്ട ആളുകൾ കൂലിപ്പണിയ്ക്കും, വീട്ടുജോലിക്കും ഒക്കെ പോവുക എന്നുവെച്ചാൽ," അജിത് സഹതപിച്ചു.
"ഗതി കേട്ടാൽ , ജീവിക്കാൻ വേറെ വഴിയൊന്നും ഇല്ലാതായാൽ പിന്നെ നമുക്ക് തോന്നുന്ന ഒരു ധൈര്യമുണ്ട് മോനെ. ആ ധൈര്യം ഉണ്ടെങ്കിൽ പിന്നെ നമ്മൾ ജീവിച്ചോളും, അതിന് വേണ്ടി എന്തും ചെയ്യാൻ റെഡിയാവും. അപ്പോൾ നമ്മൾ അഭിമാനമൊന്നും നോക്കില്ല അല്ലേ ഭുവൻ?" അപ്പോൾ അജിത് പറഞ്ഞത് കേട്ടുകൊണ്ട് ചായയും കൊണ്ടുവന്ന ഗീത പറഞ്ഞു.
ഭുവൻ അവരെ നോക്കി ഒരു ഇളിഭ്യന് ചിരി മാത്രം ചിരിച്ചു. അജിത്തിന് ഗീതയോടുള്ള ഇഷ്ടം ഒന്നുകൂടി വർദ്ധിച്ചു. തന്നെക്കാൾ ഒക്കെ
💬 Comments
View all comments