0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 471

അവൾ ചോദിച്ചു.

"പിന്നേ, ഒരുപാട്," അജിത് ദേവികയുടെ കവിളിൽ ചുംബിച്ചു.

പരസ്പരം സ്നേഹം തുറന്നു പറഞ്ഞതോടെ അവർ പകൽ ക്ളാസ്സില്ലാത്ത സമയം മുഴുവൻ ആളും സിസിടിവി ക്യാമറയും ഇല്ലാത്ത ക്യാമ്പസ്സിന്റെ വിദൂരമായ കോണുകളിൽ മരത്തണലുകളിൽ ചെലവഴിക്കാൻ തുടങ്ങി. ദേവികയുടെ മടിയിൽ തലവെച്ചു കിടക്കുകയും, ഇടയ്ക്കിടെ പെട്ടെന്ന് അവളെ വാരിപ്പുണർന്ന് ഉമ്മവെക്കുകയും രാത്രികാലങ്ങളിൽ ഹോസ്റ്റൽ അടയ്ക്കുന്നതോടെ ഇതെല്ലാം വിഡിയോ കോളിലൂടെ ചെയ്യുകയും ചെയ്തു.

വീക്കെൻഡുകളിലെ യാത്രകളിൽ അവൻ അവൾക്ക് കൂടുതൽ ജീന്സുകളും, ടി ഷർട്ടുകളും, ചുരിദാറുകളും, ചെരിപ്പുകളും, വളകളും, മാലകളും, കമ്മലുകളും, ബ്രാകളും, പാന്റികളും, ചോക്കളേറ്റുകളും വാങ്ങിക്കൊണ്ടുത്തുകൊണ്ടിരുന്നു.

സ്‌കോളർഷിപ്പ് തീരുന്ന മുറയ്ക്ക് അവൻ നാട്ടിലെ കൂട്ടുകാരോടുള്ള വിളികളും ചോദിക്കുന്ന തുകകളും കൂടിക്കൂടി വന്നു. ചുരുക്കിപ്പറഞ്ഞാൽ അവനെ സംബന്ധിച്ച് എല്ലാം സുഖ സുന്ദരമായിരുന്നു. എങ്കിലും അവരുടെ സ്നേഹ പ്രകടനങ്ങൾ വാട്‌സ് ആപ്പിന്റെ സെർവർ ആർക്കൈവുകളിലെ എൻക്രിപ്റ്റഡ് വീഡിയോകൾക്കും,

ക്യാമ്പസ്സിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ ആളൊഴിഞ്ഞ അതിരുകളിലെ മരക്കൂട്ടങ്ങൾക്കിടയിലെ ആലിംഗനങ്ങൾക്കുമപ്പുറം എങ്ങോട്ടും വളർന്നില്ല എന്നുമാത്രം. ദിവസങ്ങൾ പിന്നെയും കടന്നുപോയി.

അവരുടെ പ്രണയം അങ്ങിനെ പൂത്തുലയാൻ തുടങ്ങി ഏതാണ്ടൊരു മാസം കഴിഞ്ഞ ഒരു ദിവസം മൂന്നാമതും അവൾ അവന്റെ വീട്ടുകാരെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് അതിനെപ്പറ്റി എന്തെങ്കിലും ചെയ്യാൻ അവൻ തീരുമാനിച്ചത്. "ഇനി അവർക്ക് തിരക്കാണെങ്കിൽ നമുക്ക് അങ്ങോട്ടുപോയി കാണാം.

അതും പറ്റില്ലെങ്കിൽ ഒന്ന് വീഡിയോ കോളെങ്കിലും വിളിക്കാം. നീ അവരുടെ ഫോട്ടോ പോലും കാണിക്കുന്നില്ലല്ലോ. ചോദിച്ചാൽ ഇല്ലെന്ന് പറയും. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോഴെങ്കിലും എനിക്ക് വേണ്ടി ഒരു ഫോട്ടോ എടുക്കാമായിരുന്നില്ലേ? അല്ലെങ്കിൽ അവരോട് ഒന്ന് അയച്ചു തരാൻ പറയണം. അതിനെങ്ങനെയാ

💬 Comments

View all comments