Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]
അപ്പോൾ പറയും അവർക്ക് അതൊന്നും ഇഷ്ടമല്ല എന്ന്. നീ എന്നെ പറ്റിയ്ക്കുകയാണോ,
നമ്മുടെ കാര്യം എന്നെങ്കിലും നീ അവരോട് പറയുമോ എന്നൊക്കെ എനിക്കിപ്പോ സംശയമാകുന്നു. പണക്കാർക്ക് പല തമാശകളും ആവാമല്ലോ പാവപ്പെട്ട പെണ്കുട്ടികളോട്. നോക്കിക്കോ അങ്ങനെ വള്ളതുമാണെങ്കിൽ നിന്നെ ഞാൻ കൊല്ലും" എന്നാണ് അവൾ അവസാനം പറഞ്ഞത്.
ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് അവന് തോന്നി. ഡാഡി ക്ക് തിരക്കാണ്, മമ്മിക്ക് സുഖമില്ല തുടങ്ങിയ സ്ഥിരം നുണകൾ ഇനി എൽക്കില്ല എന്ന് മാത്രമല്ല സംശയം ജനിപ്പിക്കുമെന്ന് ഉറപ്പായതോടെ എങ്ങിനെയെങ്കിലും ഒരു അച്ഛനേയും അമ്മയെയും കണ്ടുപിടിക്കാൻ തീരുമാനിച്ചത്. പക്ഷേ എന്തുചെയ്യണമെന്ന് അവന് അറിയില്ലായിരുന്നു. ദിവസങ്ങൾ പോകുന്തോറും അവൾ ഇത് മാത്രമായി ചോദിക്കുന്നത് എന്ന നിലയായി.
തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് തോന്നിയ അജിത് അങ്ങനെയാണ് അവന്റെ കൂടെ പണ്ട് സ്‌കൂളിൽ പഠിച്ച ആരിഫിനെ വിളിക്കുന്നത്. ആരിഫിനെ വിളിക്കാൻ രണ്ടുകാരണങ്ങൾ ഉണ്ടായിരുന്നു.
ഒന്ന് ആരിഫ് തന്നെ വല്ലവരുടെയും ചെലവിലാണ് കഴിയുന്നത് എന്നതുകൊണ്ട് അവന്റെ കയ്യിൽ നിന്ന് അഞ്ചിന്റെ പൈസ അജിത്ത് കടം വാങ്ങിയിട്ടില്ല. രണ്ടാമതായിട്ട് പ്ലസ്‌ടു കഴിഞ്ഞപ്പോ സിനിമ എന്ന് പറഞ്ഞ് നാടുവിട്ട അവനിപ്പോൾ ബാംഗ്ലൂരിലെവിടെയോ ഉണ്ട് , കൂലിപ്പണിയും സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് പണിയുമൊക്കെ ആയിട്ട്.
അവൻ ആരിഫിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ആരിഫിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു, "നിനക്കെന്തിനാ ഇപ്പൊ ഒരു ഡ്യൂപ്ലിക്കേറ്റ് അച്ഛനുമമ്മയും? സ്വന്തമായിട്ട് ഉണ്ടല്ലോ. "
"എനിക്കല്ല, ഇവിടെ കോളേജിൽ എന്റെയൊരു സീനിയറിനാണ്. പുള്ളിക്ക് പുള്ളി പ്രേമിക്കുന്ന പെണ്ണിനെ ഒന്നു പ്രാങ്ക് ചെയ്യാനാണ്."
"എന്ത് പറ്റിക്കാൻ?"
ആദ്യം ഒഴിവാക്കാൻ നോക്കിയെങ്കിലും,
💬 Comments
View all comments