Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]
ആൻ ആക്റ്റർ. (ആരിഫ് പറഞ്ഞു നീ ഒരു നടനെ ആവശ്യമുണ്ടെന്ന്.)"
"വിൽ യൂ ഡു ഇറ്റ്? ഇറ്റ് ഇസ് നോട്ട് ഗോയിങ് ടു ബി ഇൻ ഫ്രണ്ട് ഓഫ് എനി ക്യാമറ, ഇറ്റ് വിൽ ബി ഇൻ മൈ ലൈഫ്, ഇൻ കോളേജ്(നിങ്ങൾ അഭിനയിക്കുമോ?ഇത് സ്റ്റെയ്ജിൽ അല്ല ചെയ്യേണ്ടത് കോളേജിലാണ്, അതും റിയലായി.)"
"ഐ നീഡ് 5000( എനിക്ക് 5000 വേണം)"
"ഐ ഡിഡ് നോട്ട് ഗെറ്റ് യൂ(എനിക്ക് മനസ്സിലായില്ല)"
"ഇഫ് ദി അമൗണ്ട് ഇസ് റെഡി, വൈ കോളേജ്, ഐ കാൻ ഇവൻ പെർഫോം ഇൻ ആ സെമിറ്ററി (പറഞ്ഞ പണം റെഡിയാണെങ്കിൽ കോളേജിൽ അല്ല സെമിത്തേരിയിൽ വന്ന് ഞാൻ അഭിനയിക്കും)," അയാൾ ചിരിച്ചു.
"ഓകെ എഗ്രീഡ്. ഹിയർ ഇസ് യുവർ അഡ്വാൻസ്. ദി റീമെയ്നിങ് അമൗണ്ട് ആഫ്റ്റർ ദി പെർഫോമൻസ് ( ശരി, സമ്മതിച്ചു. ഇതാ അഡ്വാൻസ്. ബാക്കി പണം അഭിനയം കഴിഞ്ഞിട്ട്)'" അവൻ രണ്ടായിരം രൂപ ഗണേഷിന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
"ഓകെ"
"സിൻസ് യൂ ആൾറെഡി കൻവിൻസ്ഡ് മി ദാറ്റ് യൂ കാൻ സ്പീക് ഇംഗ്ലീഷ്, വി കാൻ സ്വിച് ടു കന്നഡ (നിങ്ങൾക്ക് ഇംഗ്ളീഷ് സംസാരിക്കാൻ സാധിക്കും എന്ന് എന്നെ ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് കന്നഡയിലേക്ക് മാറാം)," അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു. അയാളും ചിരിച്ചു.
(ഇനിയുള്ള അവരുടെ സംഭാഷണങ്ങൾ മലയാളത്തിൽ കൊടുക്കുന്നു.)
"അല്ല, എന്റെ അമ്മയായി അഭിനയിക്കാൻ ഒരാളെ വേണമെന്ന് പറഞ്ഞിരുന്നല്ലോ, അതെന്തായി?"
"അത് ഞാൻ പറയാൻ വരികയായിരുന്നു. സത്യം പറഞ്ഞാൽ സ്ത്രീകളെ കിട്ടാൻ പാടാണ്. അതും ഇതുപോലെ ചുറ്റിക്കളി ഏർപ്പാടാകുമ്പോൾ പ്രത്യേകിച്ചും. നാളെ ആരെങ്കിലും നമ്മൾക്കെതിരെ പരാതിപെട്ടാൽ നമ്മൾക്ക് നമ്മളെ കാണു. പോരാത്തതിന് നിനക്ക് മലയാളവും കന്നടയും അറിയണം എന്ന കണ്ടീഷനും."
"അയ്യോ ചതിക്കരുത്. നമുക്കിത് നാളെ തന്നെ നടക്കണം. എന്റെ അച്ഛനെ കാണാൻ പോവുകയാണ് എന്നു പറഞ്ഞിട്ടാണ് ഞാൻ വന്നത്. നാളെ നടന്നില്ലെങ്കിൽ പിന്നെ ആകെ പ്രശ്നമാകും. ഇത് ആരിഫിനോട് ഞാൻ പറഞ്ഞതുപോലെ കേവലം ഒരു പ്രാങ്ക് അല്ല. ഇഷ്ടപപ്പെട്ട പെണ്ണിനെ നഷ്ടമാവാതിരിക്കാനുള്ള ,
അവളുടെ മുന്നിൽ മാനം
💬 Comments
View all comments