0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 477

ഇംഗ്ളീഷ് സംസാരിക്കാൻ സാധിക്കും എന്ന് എന്നെ ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് കന്നഡയിലേക്ക് മാറാം)," അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു. അയാളും ചിരിച്ചു.

(ഇനിയുള്ള അവരുടെ സംഭാഷണങ്ങൾ മലയാളത്തിൽ കൊടുക്കുന്നു.)

"അല്ല, എന്റെ അമ്മയായി അഭിനയിക്കാൻ ഒരാളെ വേണമെന്ന് പറഞ്ഞിരുന്നല്ലോ, അതെന്തായി?"

"അത് ഞാൻ പറയാൻ വരികയായിരുന്നു. സത്യം പറഞ്ഞാൽ സ്ത്രീകളെ കിട്ടാൻ പാടാണ്. അതും ഇതുപോലെ ചുറ്റിക്കളി ഏർപ്പാടാകുമ്പോൾ പ്രത്യേകിച്ചും. നാളെ ആരെങ്കിലും നമ്മൾക്കെതിരെ പരാതിപെട്ടാൽ നമ്മൾക്ക് നമ്മളെ കാണു. പോരാത്തതിന് നിനക്ക് മലയാളവും കന്നടയും അറിയണം എന്ന കണ്ടീഷനും."

"അയ്യോ ചതിക്കരുത്. നമുക്കിത് നാളെ തന്നെ നടക്കണം. എന്റെ അച്ഛനെ കാണാൻ പോവുകയാണ് എന്നു പറഞ്ഞിട്ടാണ് ഞാൻ വന്നത്. നാളെ നടന്നില്ലെങ്കിൽ പിന്നെ ആകെ പ്രശ്നമാകും. ഇത് ആരിഫിനോട് ഞാൻ പറഞ്ഞതുപോലെ കേവലം ഒരു പ്രാങ്ക് അല്ല. ഇഷ്ടപപ്പെട്ട പെണ്ണിനെ നഷ്ടമാവാതിരിക്കാനുള്ള ,

അവളുടെ മുന്നിൽ മാനം രക്ഷിക്കാനുള്ള, സ്വപ്നം കണ്ടൊരു ജീവിതം കുറച്ചുനേരമെങ്കിലും ജീവിച്ചുനോക്കാനുള്ള ഒരു അവസാനത്തെ പരിശ്രമമാണ്." അത്രയും പറഞ്ഞതിന് ശേഷം അവൻ കാര്യങ്ങൾ ഒന്നു ചുരുക്കത്തിൽ പറഞ്ഞു. അമ്മയെയും കൊണ്ടുവന്നില്ലെങ്കിൽ അവൾക്ക് സംശയം തോന്നുമെന്നുറപ്പാണ്. അത്രയും കേട്ടു കഴിഞ്ഞപ്പോൾ അയാളൊന്നാലോചിച്ചു.പിന്നെ പറഞ്ഞു,

" ഒരാളുണ്ട്, അങ്ങനെ വലിയ നടിയൊന്നുമല്ല. എങ്കിലും അല്ലറ ചില്ലറ കന്നഡ ഷോർട്ട് ഫിലിമിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും നിന്റെ പെണ്ണ് കാണാൻ ഒരു ചാൻസും ഇല്ല. പോരാത്തതിന് അതിലൊന്നും അവളുടെ മുഖവും വന്നുകാണില്ല. അതുകൊണ്ട് നമുക്ക് ഉപകരിക്കും മത്രമല്ല മലയാളവുമറിയാം. ഞാനൊന്ന് വിളിച്ചുനോക്കട്ടെ. "

"ഓകെ."

കഷ്ടിച്ചൊരു 20 മിനിറ്റ് നീണ്ട കോളിനോടുവിൽ അയാൾ ഫോണൊന്ന് മ്യൂട്ടിലിട്ടശേഷം

💬 Comments

View all comments