Chapter Title : കൊച്ചിയിലെ കുസൃതികൾ 9 [വെള്ളക്കടലാസ്]
അതിനിടെ ഐശ്വര്യ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു. പക്ഷേ ഉടനെ ചവിട്ടി നിർത്തി. വണ്ടി പെട്ടെന്ന് ബ്രെയ്ക്ക് ചെയ്തതിന്റെ ഉലച്ചിൽ കഴിഞ്ഞപ്പോൾ സംശയത്തോടെ തന്നെ നോക്കുന്ന നിർമലയോടും രജനിയോടുമായി ഐശ്വര്യ പറഞ്ഞു, "ഗേൾസ്! ഐ ഹാവ് ആൻ ഐഡിയ. നിങ്ങൾക്ക് ഒരു ഒരാഴ്ച്ച കഴിഞ്ഞ് വീട്ടിൽ പോയാൽ മതിയോ?"
രജനിയും നിർമലയും ഐശ്വര്യയ്ക്ക് വട്ടാണോ എന്ന് സംശയിച്ചു നോക്കി.
"ഒരാഴ്ച്ച ഇവിടെ ഇരുന്ന് എന്തെടുക്കാനാ? നീയും അഭിയും നാട്ടിൽ പോകുമ്പോ വീടിന് കാവൽ കിടക്കാനോ?" രജനി ചോദിച്ചു.
"ഇവിടെയല്ലേടീ, അങ്ങു ദൂരെ. പച്ചപുതച്ചുകിടക്കുന്ന നെൽപ്പാടങ്ങൾക്കും, പച്ചക്കുട നിവർത്തിയ കവുങ്ങിൻ തോപ്പുകൾക്കുമരികെ പതിഞ്ഞൊഴുകുന്ന നാട്ടരുവികളോട് ചേർന്ന് കിടക്കുന്ന ഒരു പഴയ തറവാട്ടിൽ. അഭിയുടെ നാട്ടിൽ. നിങ്ങളും വാ ഞങ്ങളുടെ കൂടെ."
രജനിയും നിർമലയും വീണ്ടും പരസ്പരം നോക്കി.
"നിനക്ക് വട്ടു തന്നെ," രജനി പൊട്ടിച്ചിരിച്ചു.
"ഹേയ് ഐ ആം സീരിയസ്. നമുക്ക് പോകാം. എനിക്ക് ഇപ്പൊ നമ്മൾ തമ്മിൽ ഒരു വൈബ് തോന്നുന്നുണ്ട് ആൻഡ് ഇറ്റ്‌സ് എ വണ്ടഫുൾ പ്ലെയ്‌സ്. കാവും, സർപ്പവും, നടുമുറ്റവും കുളവും, മച്ചുമൊക്കെയായി."
"ഐ ആം എക്സൈറ്റഡ്, റ്റു ബി ഓണസ്റ്റ്," നിർമല പറഞ്ഞു.
"എടീ നീയും!"
"എന്താടി നല്ലതല്ലേ. ഇതിപ്പോ നീയാണോ ഐശ്വര്യയുടെ ഫ്രണ്ട് അതോ ഞാൻ ആണോ," നിർമല ചോദിച്ചു.
"ഹേയ് കോൾ മി ഐശു. എന്നെ ഇഷ്ടമുള്ളവർ അതാണ് വിളിക്കാറുള്ളത്," ഐശ്വര്യ ഇടപെട്ടു.
"ദെൻ കോൾ മീ നിമ്മി," നിർമല തിരിച്ചടിച്ചു.
"എടീ നീയൊക്കെ എന്തു വേണേലും വിളി, ആദ്യം ഇതിനൊരു തീരുമാനം ഉണ്ടാക്ക്," രജനി അവരെ നോക്കി.
"എന്താ
💬 Comments
View all comments