0%

Chapter Title : Kochu kochu thettukal 3

Author : kkstories Read All Parts 405

പറഞ്ഞു. ജാനമ്മ ഈ സമയം അകത്തെ മുറിയിൽ നിന്ന് ദേവദാസിന്റെയും, വസുന്ധരയുടെയും സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാനമ്മയ്ക്ക് വസുന്ധരയോട് വെറുപ്പ് തോന്നി. നാണമില്ലാത്തവള്‍. ഭർത്താവില്ലാത്ത് സമയം നോക്കി അന്യപുരുഷനുമായിട്ട് അഴിഞ്ഞാടാൻ മടിയില്ലാത്തവൾ, ഭർത്താവുള്ള സമയങ്ങളിൽ അന്യപുരുഷൻമാരെ കണ്ടാൽ അറിഞ്ഞഭാവം പോലും നടിക്കാറില്ല വസുന്ധര എന്ന കാര്യം ജാനമ്മ ഒരു നിമിഷം മനസിലോർത്തു. ഏതാനും സമയം കൂടി വസുന്ധരയുമായി വർത്തമാനം പറഞ്ഞിരുന്ന ശേഷം ദേവദാസ് പോകാനായി എഴുന്നേറ്റു. എന്താ ദേവദാസ് ഇത്ര ധ്യതി..? വസുന്ധര ദേവദാസിനെ നോക്കി ചോദിച്ചു. എസ്റ്റേറ്റിൽ ഇത്തിരി ജോലിയുണ്ട്. ഞാൻ പിന്നെ വരാം പറഞ്ഞിട്ട് ദേവദാസ് യാത്ര പറഞ്ഞിറങ്ങി. ഈ സമയം രാധിക തന്റെ മുറിയിൽ നിന്നും ഇറങ്ങി വന്നു. അവൾ നല്ല (ഡസ്റ്റ് ധരിച്ചിരുന്നു. അവളുടെ കഴുത്തിൽ ഒരു ബൈനോക്കുലർ തുക്കിയിട്ടിരുന്നു. ദേവദാസങ്കളെ നിൽക്കൂ. ഞാനുമുണ്ട് അങ്കിളിന്റെ കൂടെ തോട്ടത്തിലേയ്ക്ക് രാധിക ദേവദാസിനെ നോക്കി പറഞ്ഞു. എന്തിന്?..നീയെങ്ങോട്ടാ . വസുന്ധര രാധികയെ സുക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. ഇവിടെയിരുന്നിട്ടെനിക്ക് ബോറടിക്കുന്നു. ഞാനീ എസ്റ്റേറ്റൊക്കെ ഒന്ന് ചുറ്റിക്കാണാൻ പോകുവാ രാധിക അമ്മയെ നോക്കി പറഞ്ഞു. നീ തനിച്ചോ.അതുവേണ്ട വസുന്ധര രാധികയെ നോക്കി പറഞ്ഞു. ഞാൻ തനിച്ചല്ലല്ലോ. ദേവദാസിങ്കിളില്ലേ കൂടെ. പിന്നെ അമ്മയെന്തിനാ പേടിക്കുന്നേ.രാധിക വസുന്ധ്രയെ നോക്കി നിഷ്ക്കളങ്കയായി ചോദിച്ചു. വസുന്ധരയ്ക്ക് രാധികയുടെ ആവശ്യം സമ്മതിക്കാതെ നിർവാഹമില്ലായിരുന്നു. വേഗം മടങ്ങി വന്നോണം അവർ മകളെ നോക്കി താക്കീതെന്നവണ്ണം പറഞ്ഞു. എന്നിട്ട് ദേവദാസിനെ നോക്കി. രാധികയെ പ്രത്യേകം ശ്രദ്ധിച്ചോണം കേട്ടൊ ദേവദാസ്. അവൾക്ക് എസ്റ്റേറ്റും ചുറ്റുപാടുമൊന്നും (800) പരിചയമില്ലെന്നറിയാമല്ലൊ. അതു പിന്നെ പ്രത്യേകം പറയണോ. വസുന്ധരയെ നോക്കി ചോദിച്ചിട്ട് ദേവദാസ്

💬 Comments

View all comments