Chapter Title : KOK 2 [Malini Krishnan]
ചീറ്റിച്ചു.
കൂടെ ഉണ്ടായിരുന്ന രാജുവിന്റെ മറ്റു സുഹൃത്തുക്കളും അവിടെ റിതികക് ഒപ്പം വന്നിട്ടുണ്ടായിരുന്നു മറ്റു പെണ്ണുങ്ങളുടെ കൂടെ ആ രാത്രി ചിലവഴിച്ചു.
അടുത്ത ദിവസം രാത്രി, കൊത്തയിലെ ഒരു ഗ്രൗണ്ട്
രാജുവിന്റെ വിന്നേഴ്സ് കൊത്ത ടീമും റോക്ക്സ് കോമ്പാറയും തമ്മിൽ ഉള്ള ഫുട്ബാൾ ഫൈനൽ മത്സരം. ആവേശകരമായി ആ മത്സരത്തിൽ കൊത്ത ടീം 2-3 പിന്നിലാണ്. തന്റെ സഹകളികാർ എല്ലാരും ക്ഷീണിതർ ആണ് എന്ന് രാജു മനസ്സിലാകുന്നു. എപ്പോഴും ഉള്ളത് ഒലെ തന്നെ തന്റെ ഒറ്റയാൾ പോരാട്ടത്തിന് മാത്രമേ ഇനി ഈ കളി ജയിപ്പിക്കാൻ ആകു എന്ന് രാജു തിരിച്ചറിയുന്നു.
തന്റെ ടീമിൽ ഉണ്ടായിരുന്ന ഒരാളെ ഫൗൾ ചെയ്തതിന്റെ പേരിൽ കിട്ടിയ ഫ്രീ കിക്ക് രാജു പൂർണമായും മുതലെടുത്തു. ഇപ്പൊ ഗോൾ നില 3-3... കാണികൾ എല്ലാം ആകാംഷയുടെ മുന്മുളയിൽ നിൽക്കുന്നു, അവരുടെ ഒപ്പം തന്റെ രാജുവേട്ടന്റെ കളി കാണാൻ ഐഷുവും ഉണ്ടായിരുന്നു. രാജുവിനെ പ്രോത്സാഹിപ്പിക്കാനും ആർപ്പ് വിളിക്കാനും അവൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു.
"എന്റെ രാജു വേഗം എന്തേലും ഒന്ന് ചെയ്യ്. അവസാനം കാളി പേനമുട്ടിക്ക് എങ്ങാനും പോവുമോ" ഗ്രൗണ്ടിന്റെ സൈഡിൽ നിന്നും കാളി കണ്ടുകൊണ്ടിരുന്ന ഏതോ ഒരു കിളവൻ പറഞ്ഞു.
"പേനമുട്ടി അല്ലടോ, പെനാൽറ്റി. താൻ ഒന്ന് വായടിച്ച് ഇരിക്ക് ഞാൻ എന്തേലും ഒക്കെ ചെയ്യാം" രാജു അയാളോട് പറഞ്ഞ ശേഷം തിരിച്ച് ഗ്രൗണ്ടിലേക്ക് ശ്രദ്ധ കൊടുത്തു.
പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് രാജുവിന്റെ ഒരു അത്യുഗ്രൻ ക്രോസിൽ കണ്ണന്റെ ഒരു വോളി ഷോട്ട്, ഗോൾ...!!!
എല്ലാവരും രാജുവിന്റെ വിജയ ഗോൾ പ്രതീക്ഷിച്ച് നിൽക്കുമ്പോഴ്
💬 Comments
View all comments