0%

Chapter Title : KOK 2 [Malini Krishnan]

Author : Malini Krishnan Read All Parts 3.6K

മുറിയിൽ ഉണ്ടായിരുന്ന രവി പുറത്തേക്ക് ഇറങ്ങി വന്നു.

"നീ എന്റെ കണ്ണനെ തല്ലും അല്ലെ" എന്നും പറഞ്ഞ് രാജു അയാൾക്ക് നേരെ കൈ വീശി, പക്ഷെ രവി അത് അനായാസമായി തടയുകയും ചെയ്തു രാജുവിന്റെ രണ്ട് കൈയും ലോക്ക് ആക്കി അവന്റെ മുഖം പിടിച്ച് ഭിത്തിയിൽ ഇട്ട് ഉറക്കുകയും ചെയ്തു. ശേഷം അവനെ തിരിച്ച് നിർത്തി അവന്റെ കഴുത്തിൽ പിടിച്ച് അവനെ ശ്വാസം മുട്ടിക്കുകയും ചെയ്തു.

അവിടെ എന്താ സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടി അങ്ങോട്ടേക്ക് വന്ന മാലതി കാണുന്നത് മല മറിക്കാൻ വന്ന രാജുവിനെ രവി ഊക്കി വിടുന്നത് ആയിരുന്നു. ഇനിയും താൻ ഇടപെട്ടില്ലെക്കിൽ രാജുവിന്റെ പൊടി പോലും കിട്ടില്ല എന്ന് മനസ്സിലാക്കിയ മാലതി പോയി രവിയെ തടഞ്ഞു.

പെട്ടന് ശ്വാസം കിട്ടിയ രാജുവിന് അതൊരു ആശ്വാസം ആയിരുന്നു. കുറച്ച് വെള്ളം കുടിക്കാൻ വേണ്ടി ജഗോ ഗ്ലാസ്സോ രാജു നോക്കിയപ്പോ എല്ലാം അവൻ തന്നെ തട്ടി താഴെ ഇട്ടിരുന്നു. ആകെ എന്ത് ചെയ്യണം എന്നറിയാതെ രാജു അവിടെ തന്നെ നിന്നു.

"നല്ല പവർ ആണലോ. പോരുന്നോ എന്റെ ടീമിലേക്ക്" രാജു അയാളോട് ചോദിച്ചു.

"ഇറങ്ങി പോടാ തെണ്ടി" മാലതി അവനോട് പറഞ്ഞു.

"മിണ്ടി. തെറി പറയാൻ തള്ള മിണ്ടി" എന്നും പറഞ്ഞ് രാജു അവിടെ നിന്നും മെല്ലെ ഇറങ്ങാൻ തുടങ്ങി.

"എന്നാലും താൻ എന്റെ കണ്ണനെ വെട്ടി" അവസാനായി അവരെ നോക്കി പോകുന്ന വഴിക്ക് രാജു പറഞ്ഞു.

അവിടെ നിന്നും ഇറങ്ങിയ രാജു നേരെ പോയത് കണ്ണന്റെ വീട്ടിലേക്ക് ആയിരുന്നു. തോളിലും നെഞ്ചിലേക്കുമായി മുറിവ് ഉണ്ട്,

💬 Comments

View all comments