0%

Chapter Title : KOK 2 [Malini Krishnan]

Author : Malini Krishnan Read All Parts 3.6K

അതെല്ലാം കെട്ടി അവൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു, അവന്ടെ അമ്മ ആശാ അവന് കഞ്ഞി കൊടുകുനും ഉണ്ട്. ഒരു കുറ്റബോധത്തോട് കൂടി രാജു ഉള്ളിലേക്ക് കേറി.

"കേറി വാ രാജു. നീ കണ്ടോ ഇവനെ, ആ വെട്ട് എങ്ങാനും ആസ്ഥാനത്ത് ആയിരുന്നുവെങ്കിൽ എന്ത് ചെയ്തെന്നെ" ആശാ ചോദിച്ചു.

"ഏയ്... അങ്ങനെ ഒന്നും ഇവന് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. ഇവൻ എന്റെ ലിവർ ആണ്... ലിവർപൂൾ ആണ്" രാജു കണ്ണന്റെ അടുത്ത് പോയിരുന്ന ശേഷം പറഞ്ഞു.

രാജു അവന് കഞ്ഞി വാരി കൊടുക്കാൻ തുടങ്ങി.

"നീ അല്ലാതെ ആരെക്കിലും അയാൾ ഒക്കെ ആയിട്ട് കോർക്കാൻ നിൽകോ" രാജു ചോദിച്ചു.

"ഞാൻ ആയിട്ട് ഒന്നും ചെയ്തതല്ല. ഇങ്ങോട്ട് വന്നപ്പോ അങ്ങനെയൊക്കെ..." കണ്ണൻ പറഞ്ഞു.

"നീ അയാളുടെ മേലെ കൈ വെച്ചെന്നോ കാൽ വെച്ചെന്നോ ഒക്കെ കേട്ടാലോ ഞാൻ" രാജു ചോദിച്ചു. ആ ചോദ്യം കേട്ട കണ്ണൻ ഒന്ന് ഞെട്ടി, എന്ത് മറുപടി കൊടുക്കണം എന്ന് അവന് കിട്ടിയില്ല, രാജു ആണെകിൽ തന്റെ മുഖത്തേക്ക് നോക്കുന്നുമില്ല.

"ഓഹ് ഒരു വലിയ കൊത്ത രവി അയാൾക്ക് അങ്ങനെ തന്നെ വേണം" രാജു പറഞ്ഞു, ശേഷം അവിടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി.

ദിവസങ്ങൾ കടന്ന് പോയി...

ടോണയും കൂടെ ഉണ്ടായിരുന്ന മറ്റു ആൾക്കാരും ക്ലബ്ബിന്റെ പുറത്ത് നിന്ന് സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. ഒരു ടു സ്ട്രോക്ക് എങ്ങിനെ ഉള്ള ബൈക്കിന്റെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ടേക്ക് തന്നെ നോക്കി നിന്നു.

"എടാ ഇത് രഞ്ജിത്ത് ഭായിയുടെ കൂടെ നടക്കുന്ന ബിജു അല്ലെ, പന്നി

💬 Comments

View all comments