0%

Chapter Title : KOK 3 [Malini Krishnan]

Author : Malini Krishnan Read All Parts 3.9K

കണ്ടത് മുന്നിൽ ഉണ്ടായിരുന്ന ടൂറിസ്റ്റ് ഹോം കത്തിയെരിയുന്നത് ആയിരുന്നു. അതിന്റെ മുന്നിലാണെങ്കിൽ മുടി നീട്ടിയ ആരോ അവിടെയുണ്ടായിരുന്നു ജിനുവിന്റെ ആൾക്കാരെ എല്ലാം ഇടിച്ചിടുന്നതും. എല്ലാവരെയും തല്ലിയ ശേഷം രാജു അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോൾ ആയിരുന്നു ഐശ്വര്യ അവന്റെ മുഖം കണ്ടത്, സങ്കടവും സന്തോഷവും ചെയ്തുപോയ തെറ്റിന്റെ പശ്ചാത്താപവും എല്ലാം ആ മുഖത്ത് ഉണ്ടായിരുന്നു, എന്നാൽ രാജു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെനിന്നും പോയി.

ഇന്ന് സംഭവിച്ച കാര്യങ്ങൾ ഒന്നും വിജയിക്കാതെ പോയത്ത് ഓർത്ത് വിഷമിച്ച് ഇരിക്കുകയായിരുന്നു നൈല, അവൾ വീടിന്റെ മുകളിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു, അവിടെ നിന്നും നോക്കിയാ കൊത്ത സിറ്റി മുഴുവനും കാണാം.

പെട്ടന് കണ്ണൻ പുറകിൽ നിന്നും അവളുടെ ആലില വയറിലൂടെ അവന്റെ കൈ ഓടിച്ചു, ശേഷം അവളുടെ കഴുത്തിൽ അവന്റെ മുഖം വെച്ച് ഉറക്കാൻ തുടങ്ങി. എന്നാൽ അവളുടെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രതികരണവും വരുന്നുണ്ടായിരുന്നില്ല.

"നീ ആണോ രാജുവിന് തീർക്കാൻ അവന്മാരെ വിട്ടത്. എന്തിനാ നൈലെ ആവിശ്യം ഇല്ലാത്ത പണിക്ക് നിൽക്കുന്നത്" കണ്ണൻ അവളോട് ചോദിച്ചു.

"കണ്ണന് ആ കാണുന്ന ലോഡ്ജ് ഓർമ ഉണ്ടോ" നൈല ചോദിച്ചു.

"മറക്കാൻ പറ്റുമോ. നിന്നെ ഞാൻ എന്നെന്നേക്കുമായി എന്റെ ആക്കിയ സ്ഥലം"

കുറച്ച് വർഷങ്ങൾക്ക് മുമ്പ്...

കൊത്തയിലേക്ക് കഞ്ചാവ് ബിസിനസ് വികസിപ്പിക്കുന്നതിന് പറ്റി സംസാരിക്കാൻ ആണ് എന്നും പറഞ്ഞ് കണ്ണൻ രഞ്ജിത്തിനെ വിളിച്ചു, കൂടെ വേറെ ആരെയും കൂട്ടാതെ പോവാം എന്ന് അയാൾ വിശ്വസിപ്പിച്ച് കൊണ്ട് നൈല അയാളെ കൊത്തയിൽ ഉള്ള ഒരു

💬 Comments

View all comments