Chapter Title : KOK 3 [Malini Krishnan]
ഒരു കാര്യത്തിൽ എല്ലാം തീരുമാനം ആയതിനുശേഷം മതി എന്റെ കൂടെ വന്ന് കിടക്കലും എന്നെ തൊടുന്നതിനെക്കുറിച്ച് ഓർക്കുന്നത് പോലും" നൈല പോകുന്ന വഴിക്ക് വീണ്ടും പറഞ്ഞു.
അടുത്തദിവസം കൊത്തയിലെ ഫുട്ബോൾ ഗ്രൗണ്ടിന് ചുറ്റുമുള്ള ഗാലറിയിൽ കയറിയിരുന്നു രാജു അവിടെ നടക്കുന്ന പിള്ളേരുടെ കളി കാണുകയായിരുന്നു,
"ഹലോ രാജു, ഞാൻ CI ഷാഹുൽ. രാജു ഒന്ന് സൂക്ഷിക്കണം കെ-ടീം ഇപ്പോഴും രാജുവിനെ തീർക്കാൻ കണ്ണന്റെ ഒരു നിർദ്ദേശത്തിന് കാത്തിരിക്കുകയാണ്, ബി കെയർഫുൾ" രാജുവിന്റെ അടുത്തേക്ക് നടന്നു വന്ന് ഷാഹുൽ അവനോട് പറഞ്ഞു. പക്ഷേ അതെല്ലാം കേട്ടിരുന്നു എന്നല്ലാതെ ഒരു മറുപടിയും രാജുവിന്റെ ഭാഗത്ത് നിന്നും വന്നില്ല അവൻ എപ്പോഴും അവിടെ നടന്നുകൊണ്ടിരുന്നു പന്ത് കളി നോക്കിയിരിക്കുകയായിരുന്നു.
"ഞാൻ വേണമെങ്കിൽ ഒരു ഐഡിയ തരാം. കെ-ടീം രാജുവിന് അറ്റാക്ക് ചെയ്യുന്നതിനേക്കാളും മുന്നേ രാജു അങ്ങോട്ടൊക്കെ അറ്റാക്ക് ചെയ്യണം, കേസ് ഒന്നുമില്ലാതെ ഞാൻ നോക്കിക്കോളാം. രാജിപ്പോഴും ജിനുവിനെ കൊന്നിട്ട് ഫ്രീയായിട്ട് നടക്കുന്നില്ല അതുപോലെതന്നെ" ഷാഹുൽ പറഞ്ഞു.
"മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിച്ച് കുറുക്കന്റെ കഥ, പണ്ട് ബോംബെ പോലീസ് ഇത് പയറ്റി വിജയിച്ചിട്ടുണ്ട്. ഞാൻ ജീവിതത്തിൽ ഓർക്കാൻ ആഗ്രഹിക്കുന്ന വളരെ കുറച്ച് നിമിഷങ്ങളെന്നും അതിലും കുറവ് മനുഷ്യരും, അതിൽ ആദ്യം വരുന്ന മുഖമാണ് എന്റെ കണ്ണന്റെ, അതുകൊണ്ട് ഞാൻ എന്നല്ല ആരും കണ്ണനെ തൊടുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്" രാജു തന്റെ തീരുമാനം വ്യക്തമായി ഷാഹുലിന്റെ അടുത്ത് പറഞ്ഞു, ഷാഹുൽ തിരിച്ചു നടക്കാൻ തുടങ്ങി.
"ആ ടെലഗ്രാം അയച്ച് തന്നതിന് താങ്ക്സ്" രാജു നടന്നുപോയ അയാളുടെ അടുത്ത് പറഞ്ഞു.
ഷാഹുൽ അവിടെ നിന്നു
💬 Comments
View all comments