0%

Chapter Title : KOK 3 [Malini Krishnan]

Author : Malini Krishnan Read All Parts 3.9K

പോയത് പുറകിൽ ഒരു കാർ വധം നിർത്തുന്നു രാജു തിരിഞ്ഞു നോക്കി, കണ്ണനായിരുന്നു, അതും ഒറ്റയ്ക്ക്.

"എന്താടാ ഇവിടെ വരെ വന്നിട്ട് കളി നോക്കിയിരിക്കുന്നു വാടാ നമുക്ക് പന്ത് തട്ടന്റെ പണ്ടത്തെപ്പോലെ" എന്നും പറഞ്ഞ് കണ്ണൻ നേരെ ഗ്രൗണ്ടിലേക്ക് ഓടി, രാജു മുഖത്ത് ഒരു പുഞ്ചിരി വന്നു, ആ ചിരിയോടുകൂടി അവൻ എല്ലാം നോക്കി കൊണ്ടിരുന്നു.

അന്നേദിവസം രാത്രി രാജു താമസിച്ച് ഇരുന്ന് ലോഡ്ജ്...

രാജു സ്വന്തം വീട്ടിലേക്ക് പോയില്ല, കണ്ണൻ താമസിക്കാൻ വേറൊരു സ്ഥലമോ വേണമെങ്കിൽ പഴയ ക്ലബ്‌ തന്നെ ശരിയാക്കിത്തരാം എന്ന് പറഞ്ഞിട്ടും രാജു കേട്ടില്ല അവൻ കൊത്തയിൽ ഒരു ലോഡ്ജ് എടുത്ത് താമസിച്ചു.

"എത്രകാലമായില്ലേ നമ്മളിങ്ങനെയൊന്നും കൂടിയിട്ട്. പഴയ കാലം തന്നെയായിരുന്നടാ ബെസ്റ്റ് ഒന്നും ചിന്തിക്കാതെ ഇങ്ങനെ അടിച്ചുപൊളിച്ചു നടത്താമായിരുന്നു" കുടിച്ചു കഴിഞ്ഞതിനു ശേഷം കണ്ണൻ പറഞ്ഞു.

"നീ ആഗ്രഹിച്ച ജീവിതം തന്നെയല്ലേ നീ ജീവിക്കുന്നത് പിന്നെ എന്താ" രാജു ചോദിച്ചു.

"എനിക്ക് അവൾ ഇല്ലാത്ത പറ്റില്ലഡാ. നീ പണ്ട് പറഞ്ഞതാടാ ശരി ജീവിതത്തിലേക്ക് ഒരു പെണ്ണ് വന്നു കഴിഞ്ഞതിനുശേഷം ആണ് ഞാൻ അത് മനസ്സിലാക്കി, നമ്മൾ അവർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകും. നീ എന്തായാലും ഒന്നു സൂക്ഷിച്ചോ അവൾ ഇനിയും നിന്നെ കൊല്ലാൻ വേണ്ടി ആൾക്കാരെ വിടും, കയ്യിൽ നീ എന്തെങ്കിലും ആയുധം കരുതണം" കണ്ണൻ പറഞ്ഞു.

"ഞാനിപ്പോ ആയുധങ്ങൾ ഒന്നും കൊണ്ട് നടക്കാറില്ല പഴയ ഒരു ത്രില്ല് പോയി. ഞാൻ എല്ലാം മതിയാക്കാൻ തീരുമാനിച്ചു, അതിന്റെ ഭാഗമായി ഞാൻ ഒരു ആപ്പിൾ തോട്ടം വാങ്ങിച്ചിട്ടുണ്ട്" രാജു പറഞ്ഞു അത്

💬 Comments

View all comments