0%

Chapter Title : KOK 3 [Malini Krishnan]

Author : Malini Krishnan Read All Parts 3.8K

അനിഖ ആ ടിഷ്യു എടുത്ത് കൈ തുടച്ചു.

"അപ്പൊ നീ ഇതൊക്കെ കുടിക്കും അല്ലെ. ഒന്ന് ഊഷരവാൻ മറ്റവൻ ഉണ്ടോ എടുക്കാൻ" ടോണി ജിനുവിനോട് ചോദിച്ചു.

"ഏത് മറ്റവൻ, നിങ്ങളുടെ ഒക്കെ പ്രെശ്നം എന്താണ്" ജിനു പറഞ്ഞു.

"കഞ്ചാവ്" ടോണി ചോദിച്ചു. അത് കേട്ടതും ചെറിയ ഒരു ഞെട്ടലോട് കൂടി അനിഖ രണ്ട് പേരെയും മാറി നോക്കി.

"അനാവശ്യം പറയുന്നോ ഡാ. വെറുതെ തെളിയാത്ത കേസ് ഒക്കെ എടുത്ത് എന്റെ തലയിൽ ഇടാൻ നോക്കിയാൽ ഉണ്ടാലോ" അവർക്ക് നേരെ കൈ ചൂണ്ടി കാണിച്ച് കൊണ്ട് ജിനു പറഞ്ഞു.

"ഇവനൊക്കെ ഷഡി ഇടുന്നത് തന്നെ അതിന്റെ ഉള്ളിൽ കഞ്ചാവ് വെക്കാൻ ആണ്" കൂടെ ഉണ്ടായിരുന്ന രു പോലീസുകാരൻ പറഞ്ഞു. അപ്പൊ തന്നെ 2 കോൺസ്റ്റബ്ൾസ് ജിനുവിന് പുറകിൽ നിന്നും പിടിച്ചു, ശേഷം അവന്റെ പോക്കറ്റിൽ ടോണി തപ്പാൻ തുടങ്ങി.

"പിന്നെ എന്താടാ നിന്റെ മുറ്റത് കൃഷി ഇറക്കാൻ ഉള്ള വിത് ആണോ... ഇവനെ കൊണ്ടുപോയി ജീപ്പിൽ കേറ്റ്" പോക്കറ്റിൽ നിന്നും കിട്ടിയ കഞ്ചാവിന്റെ പാക്ക് എടുത്ത് പൊക്കിയ ശേഷം ടോണി ചോദിച്ചു. സങ്കടവും ഞെട്ടലും വഞ്ചിക്കപെട്ടവളുടെ ഭാവവും ഒരുമിച്ച് മുഖത് വന്ന അനിഖ അവനെ നോക്കി നിന്നു.

"അനിഖ ഇതൊന്നും വിശ്വസിക്കരുത്, ഇതെല്ലാം ട്രാപ് ആണ്" പോകുന്ന വഴിക്ക് ജിനു പറഞ്ഞു. അവളെ തല താഴ്ത്തി ടോണിയുടെ മുന്നിൽ തന്നെ നിന്നു.

"പ്രേമിക്കുമ്പോ നല്ല വല്ലവരെയും പ്രേമിച്ചൂടെ അനിഖേ, അതും നാട്ടിൽ നല്ല നല്ല ആൾകാർ ഉള്ളപ്പോ. എത്ര പെണ്ണുങ്ങളെ ആണ് ഇവൻ..." പറഞ്ഞ് മുഴുവിപ്പിക്കാതെ ടോണി അവിടെ

💬 Comments

View all comments