0%

Chapter Title : KOK 4 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 3.7K

അവിടെ വെച്ചായിരുന്നു അവൾ ജിനുവിന് ജന്മം നൽകിയത്.

നൈലയെ ഇനി തങ്ങളോടൊപ്പം കൊണ്ടുപോകുന്നത് നാട്ടുകാർക്ക് മുന്നിൽ മാനക്കേട് ഉണ്ടാക്കും എന്ന് അവളുടെ രണ്ടാം അച്ഛൻ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. രണ്ടുപേരും ചേർന്ന് അവളെ കൊച്ചിയിൽ നല്ല വിലയ്ക്ക് ഒരു വേശ്യാലയത്തിൽ കൊണ്ടാക്കി. നൈലയും മകനും അവിടെ തനിച്ചായി.

ഏകദേശം 10 15 വർഷത്തോളം അവൾ അവിടെ തന്നെയായിരുന്നു... അങ്ങനെയിരിക്കെ ഒരു ദിവസമാണ് അവൾ രഞ്ജിത്ത് ഭായിയെ പരിചയപ്പെടുത്തുന്നു... അയാളെ ഉപയോഗിച്ച് അവളുടെ ജീവിതം കുളംതോണ്ടിയ അവളുടെ അമ്മയെയും രണ്ടാം അച്ഛനെയും അവൾ തീർക്കുന്നു. അതിന്റെ നന്ദി എന്നും അവൾക്ക് രഞ്ജിത്തിനോട് ഉണ്ടെങ്കിലും അവൾ ആ ജീവിതത്തിലും സന്തുഷ്ടയായിരുന്നില്ല.

*************************************************************************************

"നീ ഇപ്പോഴും എന്നെ പൂർണമായി മനസിലാക്കിയിട്ടില്ല... നിനക്ക് എന്നോട് എല്ലാം തുറന്ന് പറയാമായിരുന്നു" കണ്ണൻ നൈലയോട് പറഞ്ഞു. പക്ഷെ ഒന്നും പറയത്തെ അവൾ അനന്തതയിലേക്ക് നോക്കി നിന്നു.

"രാജു മരിച്ചു എന്ന് എന്താ ഇത്ര ഉറപ്പ്" നൈല ചോദിച്ചു.

"ഉറപ്പിച്ച് പറയാൻ ഒന്നും പറ്റില്ല എന്നാലും നല്ല വിശ്വാസം ഉണ്ട്, എവിടേലും തൊഴു അരിച്ച് കിടക്കുന്നുണ്ടാവും" കണ്ണൻ പറഞ്ഞു.

"എനിക്ക് എന്റെ ജിനുവിനെ കാണണം" നൈല പറഞ്ഞു.

കണ്ണൻ അവളെയും കൂട്ടി നേരെ മോർച്ചറിയിലേക്ക് വണ്ടിയുമായി ചെന്നു.

ഇത് സമയം കെ-ടീം അവരുടെ താവളത്തിൽ.

"ഈ ഞെരമ്പ് ഇതെവിടെ പോയി" പീലം ചോദിച്ചു (ഞെരമ്പ് കെ ടീമിലെ അംഗം ആണ്)

"അവൻ സഹിക്കാൻ പറ്റാതെ നിൽക്കുക അല്ലായിരുന്നു, പോയി പൊളിച്ചിട്ട് വരാം എന്ന പറഞ്ഞത്" രണ്ടാമൻ മറുപടി പറഞ്ഞു. എല്ലാവരും അതിന് ഒരു ചിരി മറുപടി ആയി

💬 Comments

View all comments