0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

വേണ്ടാന്ന് തോന്നാൻ?" "ഹേയ്... ഞാൻ അങ്ങനെയൊരു സംഭവത്തിന് റെഡിയല്ലാന്ന് ഒരു തോന്നൽ." "ആ... അത് നട്ടുച്ചയ്ക്ക് വെയില് നെറുകന്തലേൽ അടിച്ച് തല ചൂടായിട്ട് തോന്നണതാ. എന്റപ്പനുണ്ടായിരുന്നു പണ്ടീ വട്ട്. അമ്മച്ചിയെ കെട്ടിയപ്പോ അതെല്ലാം മാറി. നീ തമാശ പറയാതെ വന്ന് വണ്ടീൽ കേറ്." "സോണി, ഞാൻ തമാശ പറഞ്ഞതല്ല. എനിക്കെന്തോ ഒരു... ഒരു വല്ലാത്ത ടെൻഷൻ. കൈയെല്ലാം വിറക്കുന്നു. ദേ നോക്കിയേ..." ജിതിൻ കൈ കമഴ്ത്തി കാണിച്ചു. "കൊള്ളാം. എടാ... കല്യാണത്തിന് കഷ്ടിച്ച് ഒരു മണിക്കൂർ ബാക്കിയുള്ളപ്പോഴല്ല കല്യാണം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണ്ടത്. അതിന് ഒരുപാട് സമയം വേറെ കിട്ടിയതല്ലേ? ദേ ഒരു കാര്യം പറഞ്ഞേക്കാം. അവിടെ ഓഡിറ്റോറിയത്തിൽ നിന്നെക്കാത്തൊരു പെണ്ണുണ്ട്. നിന്റെ അമ്മേം അച്ഛനുമുണ്ട്. കല്യാണത്തിന് വിളിച്ചു വരുത്തിയ ആളുകളുണ്ട്. അതുക്കും മേലെ, എന്റെ പെണ്ണുമ്പിള്ളേം പിള്ളേരുമുണ്ട്. മേഴ്‌സി ഇതെല്ലാം അറിഞ്ഞാലുള്ള പുകിലറിയാല്ലോ? ദേഷ്യം വന്നാൽ അവൾ താടകയാ. നിന്നെ കൂടെക്കൊണ്ടു നടന്ന് ചീത്തയാക്കുന്നത് ഞാനാണെന്നാ അവളുടെ വാദം. സത്യം അതല്ലെങ്കിലും. ഇനി നീയായിട്ട് എന്റെ പിള്ളേർക്ക് അപ്പനില്ലാണ്ടാക്കരുത്. നീ വാ, കാറിൽ കയറ്. പ്ലീസ്..." സോണി കാറിലേക്ക് കയറി. ജിതിൻ സിഗരറ്റ് കത്തിക്കാതെ വലിച്ചെറിഞ്ഞു കളഞ്ഞ് കാറിൽ കയറി. "ആ വിൻഡോ അടച്ചിടാൻ മറക്കണ്ട." ഗിയർ മാറ്റുന്നതിനിടയിൽ സോണി പറഞ്ഞു. ജിതിൻ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു. ഒന്നരക്കൊല്ലം മുൻപ് നടന്ന സംഭവത്തിലേക്ക് അവന്റെ മനസ്സ് ചെന്നെത്തി.

അന്ന് പാലക്കാട് വച്ച്...... ലോഡ്ജിൽ ചെന്ന് തുണിയും മണിയുമെല്ലാം വാരി വലിച്ച് ബാഗിലാക്കി, ലോഡ്ജിന്റെ ചാവിയും കൊടുത്ത്‌ അവനിറങ്ങി, ഇനി വീട്ടിലേക്ക്. വീട്ടുകാരോട് ഇനിയെന്തു പറയും?

💬 Comments

View all comments